സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ദിവസം ഞെട്ടിച്ച്‌ ബി.ജെ.പി;അനന്ത് കുമാറിന്റെ മണ്ഡലത്തില്‍ 28കാരന്‍ തേജസ്വി സൂര്യ ജനവിധി തേടും!

ബെംഗളൂരു : ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ മണ്ഡലങ്ങളിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന് എന്നാൽ ഒരു സ്ഥാനാർത്ഥി നിർണയത്തിലും ബിജെപി ഞെട്ടിച്ചിരിക്കുകയാണ് കഴിഞ്ഞ വർഷം അന്തരിച്ച ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എച് എന്‍  അനന്തകുമാർ നിരവധി വർഷങ്ങളായി പ്രതിനിധീകരിക്കുന്ന ബംഗളൂരു സൗത്തിൽ അനന്ദ് കുമാറിനെ പത്നിയും സാമൂഹ്യപ്രവർത്തകയുമായ തേജസ്വി അനന്തകുമാർ മത്സരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, എന്നാൽ ഇന്നലെ രാത്രി എടുത്ത ഒരു തീരുമാനത്തിലൂടെ ബിജെപി കേന്ദ്രനേതൃത്വം യുവമോർച്ചയുടെ യുവനേതാവിനെ രംഗത്തിറക്കിയിരിക്കുകയാണ്  പേര് സൂര്യ തേജസ്വി,വയസ്സ് 28.

അനന്തകുമാറിന്റെ  ഭാര്യ തേജസ്വിനിക്ക്  ബിജെപി സംസ്ഥാന പ്രസിഡണ്ട് യെദ്യൂരപ്പയുടെ പിന്തുണ ഉണ്ടായിരുന്നിട്ടു കൂടി കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് 28കാരനായ ഹൈ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകന്‍ സൂര്യ തേജസ്വിയെ ആണ്.

ഈ നീക്കത്തിലൂടെ ആശ്രിത നിയമനം എന്ന് രാഷ്ട്രീയത്തിൽ കണ്ടുവരുന്ന ഒരു പ്രവണതയെ  തടയിടാൻ കഴിഞ്ഞതിനോടൊപ്പം  തന്നെ യുവാക്കൾക്ക് അവസരം കൊടുക്കുന്നവരാണ് ഞങ്ങളെന്ന് സ്ഥാപിക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു.

യുവമോ‍‍ര്‍ച്ച കര്‍ണ്ണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായ തേജസ്വി സൂര്യ തീപ്പൊരി പ്രാസംഗികനാണെന്നതാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാൻ തുണയായത്. ബിജെപിയുടെ ദേശീയ സോഷ്യല്‍ മീഡിയ വിങിന്റെ ഭാഗവുമാണ് തേജസ്വി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആധാറിന്റെ അമരക്കാരൻ നന്ദൻ നീലേക്കനിയെ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് അനന്ത് കുമാ‍ ഈ സീറ്റിൽ പരാജയപ്പെടുത്തിയത്. 1996 മുതൽ 2018 നവംബറിൽ മരിക്കുന്നത് വരെ അനന്ത് കുമാർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us