ബെംഗളൂരു : വോട്ട് ചെയ്തതിന് ശേഷം വിരലിൽ മഷി തേക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇതെവിടെയാണ് ഉണ്ടാക്കുന്നത് എന്ന് ? ഇന്ത്യയിലും പല വിദേശ രാജ്യങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ കയ്യിൽ പുരട്ടാനുള്ള മഷി തയ്യാറാക്കി നൽകുന്നത് കർണാടകയിലെ പൊതു മേഖലാ സ്ഥാപനമായ മൈസൂർ പെയിന്റ് ആന്റ് വാർണിഷ് ലിമിറ്റഡ്. 1962 മുതൽ അവർ ഈ ജോലി തുടർന്നു പോകുന്നു.
മൈസൂർ ലാക്സ് ആൻറ് പെയിന്റ് വർക്സ് ലിമിറ്റഡ് എന്ന പേരിൽ 1937ൽ മൈസൂർ രാജാവായിരുന്ന നാൽവാടി വൊഡയാർ സ്ഥാപിച്ചതാണ് ഇത്. 1947 അത് കർണാടക സർക്കാറിന്റെ നിയന്ത്രണത്തിലായി.1989 ൽ മൈസൂർ പെയിന്റ് ആന്റ് വാർണിഷ് ലിമിറ്റഡ് എന്ന് പേരുമാറ്റി പൊതു മേഖല സ്ഥാപനമായി തുടരുന്നു.
എല്ലാ തെരഞ്ഞെടുപ്പിലു മഷി നൽകുന്ന ഈ സ്ഥാപനത്തിന് ഇപ്രാവശ്യം 26 ലക്ഷം കുപ്പി മഷിയുടെ ഓർഡർ ആണ് ലഭിച്ചിരിക്കുന്നത്.
പാരമ്പര്യവും പുതു സാങ്കേതിക വിദ്യയും കൂട്ടിക്കലർത്തി മഷിയുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഈ സ്ഥാപനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.