ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്‌ഫോടകവസ്തുകളെന്ന് സൂചന. പുല്‍വാമയില്‍ നടന്നത് കാശ്മീരിലെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം. ആക്രമണത്തില്‍ ഇതുവരെ 44 ജവാന്‍മാര്‍ വീരമൃത്യു വരിച്ചെന്നാണ് വിവരം.
ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ തന്നെ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. 78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സിര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളി. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.
വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് തിരികെ പോയതെന്നും വസന്തകുമാറിന്റെ സഹോദരന്‍ സജീവന്‍ പറഞ്ഞു. പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ജെയ്ഷ മുഹമ്മദ് തീവ്രവാദികളുടെ ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. വസന്തകുമാറിന്റെ അച്ഛന്‍ മരിച്ച് ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ മരണം.
1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ സൈനികര്‍ക്ക് നേരെ 18 വലിയ ആക്രമണങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലുവര്‍ഷമായി സൈനികരെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. വലിയ ആള്‍നാശം ഉറപ്പുവരുത്തുന്ന തരത്തില്‍ ആസൂത്രിതമായ ആക്രമണമാണ് ജെയ്‌ഷെ മുഹമന്മദ് നടത്തിയത്. ആക്രമണത്തിന് പിന്നാലെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. ഇതിനര്‍ഥം സമീപത്ത് മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.
തിരിച്ചടിയുടെ സൂചന നല്‍കിയാണ് പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനകള്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കശ്മീരില്‍ നിരവധി ഭീകരരെ സൈന്യം വകവരുത്തിയിരുന്നു. ആയുധം ഉപയോഗിച്ച് ഭീകരരെ അടിച്ചമര്‍ത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നയം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.