ബെംഗളൂരു : നഗരത്തില്‍ ജീവിക്കുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരാണ്.അങ്ങനെ ഉള്ളവര്‍ക്ക് സന്തോഷിക്കാനുള്ള വക പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ട്.ചില പ്രഖ്യാപനങ്ങള്‍ താഴെ.
അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന് ബജറ്റ് .
ആദായ നികുതി നിയമം 80സി പ്രകാരം ലഭ്യമാകുന്ന ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. ഇതോടെ പി.എഫ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ കൂടി ഉപയോഗപ്പെടുത്തി 6.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 40,000 ല്‍ നിന്ന് 50,000 കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള നികുതി ഇളവുകള്‍ തുടരും.
ക്യാപ്പിറ്റല്‍ ഗെയിന്‍സ് വിഭാഗത്തില്‍ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങാനുള്ള പണത്തിന് നികുതി ഇളവ് നല്‍കിയിയിരുന്നത് രണ്ട് വീടുകളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിന് നികുതി ഇളവ് ലഭിക്കും. രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും.
ബാങ്കിലെയോ പോസ്റ്റ് ഓഫീസിലെയോ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നേരത്തെ ടിഡിഎസ് പിടിച്ചിരുന്നു. ഇത് 40,000 രൂപ ആക്കി ഉയര്‍ത്തി. 2,40,000 വരെയുള്ള വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്ക്കേണ്ടതില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.
ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി
സ്റ്റാർട്ടപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹബായി ഇന്ത്യ മാറിയെന്ന് ബജറ്റ് പ്രസംഗം
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. മാസം മൂവായിരം രൂപ വീതം പെന്ഷന് നല്‍കും.
തൊഴിലാളികള്‍ക്ക് ബോണസ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ കൂട്ടി
മറ്റു പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇവയാണ് :
തൊഴിലാളി ബോണസ് 7000 രൂപയാക്കി. ഇ.എസ്.എ പരിധി 21,000 ആക്കി. സർവീസിലിരിക്കെ തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ആറ് ലക്ഷം രൂപ ലഭിക്കും.
വിഷൻ 2030ന്റെ ഭാഗമായി 2022ൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കും
പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു.
വിഷൻ 2030ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മുന്തിയ പരിഗണന നൽകും.
പ്രത്യക്ഷ നികുതി വരുമാനത്തിൽ 18 ശതമാനം വർധനയുണ്ടായി.1.06 കോടി പേരെ പുതിയതായി നികുതി ശൃംഖലയിലേക്ക് കൊണ്ടുവന്നു
3,38, 000 വ്യാജ കമ്പനികൾക്കെതിരെ നടപടിയെടുത്തു. ഇവയുടെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി.
രാജ്യത്ത് ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ 97,100 കോടി കടന്നു.
കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടി തുടരും. 1.30 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 58,166 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 21 ശതമാനം വർധനയാണിത്
നികുതി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 3.79 കോടിയിൽ നിന്ന് 6.85 കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനം 12 ലക്ഷം കോടിയായി
രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റൽ ഗ്രാമങ്ങളാക്കി വികസിപ്പിക്കും
നാഷണൽ ആർടിഫിഷ്യൽ ഇന്റലിജൻസ് പോർട്ടൽ ഉടൻ പ്രവര്‍ത്തനം തുടങ്ങും
പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി ഉയർത്തി. സൈനികരുടെ വൺ റാങ്ക് വൺ പെൻഷന് ഇതുവരെ 35,000 കോടി നൽകി. സേനയിൽ കാര്യമായ ശമ്പള വർധന നടപ്പാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.