പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

പത്തനംതിട്ട: പന്തളത്ത് അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം തോന്നല്ലൂര്‍ ആശാരി കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍, ഉളനാട് സ്വദേശി അജു, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. കുരമ്പാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താനാണ് ഇന്നലെ സിപിഎം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. പന്തളത്ത് ശബരിമല കര്‍മ്മ സമിതിയുടെ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…

Read More

കേരളത്തിൽ കരിദിനമാചരിച്ച് യുഡിഎഫ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌. യുഡിഎഫ് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. കരിദിന ആചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പടിക്കലേക്ക്​ മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും യു.ഡി.എഫ് സമരം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സില്‍ സൃഷ്​ടിച്ച ഉണങ്ങാത്ത മുറിവിന്…

Read More

ശബരിമലയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു;സംസ്ഥാനത്ത് പരക്കെ ആക്രമണം;എന്ത് ചെയ്യണമെന്ന് അറിയാതെ അഭ്യന്തര വകുപ്പ്.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു. അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി…

Read More

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ബെംഗളുരു റാപ്‌റ്റേഴ്‌സിന് ജയം.

പൂനെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്  നാലാം സീസണിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ദില്ലി ഡാഷേഴ്‌സിനെ ബെംഗളുരു റാപ്‌റ്റേഴ്‌സ് തോല്‍പ്പിച്ചു. ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീതിന്റെയും കെ ശ്രീകാന്തിന്റേയും  മികവില്‍ ബെംഗളുരു 3-2 എന്ന നിലയിലാണ് ദില്ലിയെ തോല്‍പ്പിച്ചത്. ദില്ലിക്കുവേണ്ടി കളിച്ച മലയാളി താരം എച്ച് എസ് പ്രണോയിക്ക് ജയം കണ്ടെത്താനായില്ല. പുരുഷന്മാരുടെ ആദ്യ സിംഗിള്‍സില്‍ സായ് പ്രണീത് ആണ് പ്രണോയിയെ വീഴ്ത്തിയത്. 15-12, 14-15, 15-13 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ ജയം. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം പ്രണോയ് രണ്ടാം സെറ്റില്‍ തിരിച്ചെത്തിയെങ്കിലും വാശിയേറിയ മൂന്നാം…

Read More

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കരാര്‍ നീട്ടാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധിയാണ് ദീര്‍ഘിപ്പിക്കുക. ഒട്ടേറെ വിദേശികള്‍ക്ക് ഇതിന്‍റെ നേട്ടം ലഭിക്കും. സ്വദേശിവല്‍കരണത്തിന്‍റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം. സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കല്‍ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാര്‍ ചെലവ് വരും. എക്‌സ്‌റെ,…

Read More

2 കിലോമീറ്റർ ദൂരത്തിൽ ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും വിൽപന ചന്ത;”ചിത്രസന്തെ”ഈ ഞായറാഴ്ച കുമാരകൃപ റോഡിൽ;

ബെംഗളൂരു : പ്രശസ്തമായ ഈ വർഷത്തെ ചിത്ര സന്തെ കുമാര കൃപ റോഡിൽ ഈ ഞായറാഴ്ച്ച നടക്കും ചിത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ 2 കിലോമീറ്റർ ദൂരത്ത് 1500 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കും.ആക്രിലിക്, ഓയിൽ കളർ, വാട്ടർ കളർ, ചുമർചിത്രങ്ങൾ, മൺ ശിൽപങ്ങൾ, കാർട്ടൂണുകൾ എന്നിവ പ്രദർശിപ്പിക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിപാടി. കഴിഞ്ഞ തവണ 4 ലക്ഷം പേർ പങ്കെടുത്തു.

Read More

നല്ല കുട്ടിയായി നഗരം! പുതുവൽസരരാവിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 50% കുറവ്.

ബെംഗളൂരു : പുതുവർഷ രാവിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% ത്തോളം കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം പിടിയിലായത് 1187 പേർ ആയിരുന്നു എന്നാൽ ഈ പുതുവർഷത്തിൽ അത് 667 ആയി കുറഞ്ഞു. 520 പേരുടെ കുറവ് കാണിക്കുന്നു. ഇതിൽ 478 കേസുകളും എംജി റോഡിനു സമീപപ്രദേശത്തു നിന്നാണ്.

Read More

കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം

ബെംഗളൂരു: കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. കുരങ്ങു പനി ബാധിച്ച ഒരാൾ അടുത്തിടെ മരണമടഞ്ഞിരുന്നു. ആരോ​ഗ്യ വിഭാ​ഗം ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക്  മുന്നറിയിപ്പ് നൽകി. കടുത്ത പനി, സന്ധി വേദന, മോണയിൽ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

Read More

ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധങ്ങൾ ഉദ്യാനനഗരിയിലേക്കും പടരുന്നു;മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു;തുടർ പ്രതിഷേധങ്ങൾ ഇന്ന്.

ബെംഗളൂരു : ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഉദ്യാനനഗരിയിലേക്കും വ്യാപിക്കുന്നു. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇന്ന് നഗരത്തിലെ മൈസൂരു ബാങ്ക് സർക്കിളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഭക്തരുടെ സംഘടനകൾ അറിയിച്ചു. ഇരുട്ടിന്റെ മറവിൽ ശിഖണ്ഡി വേഷം കെട്ടിയ യുവതികളെ മുഖ്യമന്ത്രി പിണറായി വിജയന് ഒത്താശയോടെയാണ് സന്നിധാനത്ത് എത്തിച്ചത് എന്ന് സംഘമിത്ര അഭിപ്രായപ്പെട്ടു.

Read More

മോഷ്ടിച്ച പണംകൊണ്ട് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് മേടിച്ച കള്ളൻ പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് മേടിച്ച കള്ളൻ പിടിയിൽ. ആന്ധ്ര സ്വദേശി വെങ്കടേഷ് (32)നെ ആണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ബെംഗളൂരുവിലെത്തി കവര്‍ച്ച നടത്തിയ ശേഷം മടങ്ങുന്നതായിരുന്നു ഇയാളുടെ രീതി. എന്നാല്‍, ബസവേശ്വര നഗറിലെ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുടെസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു വെങ്കടേഷ് മാല പൊട്ടിക്കുന്നതു കണ്ടത്. മോഷണ ദൃശ്യങ്ങൾ പൊലീസിന് കച്ചിത്തുരുമ്പാവുകയായിരുന്നു. തുടര്‍ന്ന്, ഗുണ്ടാപ്പട്ടികയില്‍ പേരുള്ള ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്ധ്ര അനന്ത്പുര്‍ പൊലീസ് കൈമാറിയതോടെ അറസ്റ്റിനു വഴിയൊരുങ്ങിയത്. ഫ്‌ലാറ്റില്‍ നിന്ന് 550 ഗ്രാം സ്വര്‍ണാഭരണങ്ങളും…

Read More
Click Here to Follow Us