ബെംഗളൂരു: കേന്ദ്ര സര്‍ക്കാറിനെതിരെ പത്ത് തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക്, ബെംഗളൂരു ടൗൺ ഹാൾ പരിസരത്ത് പ്രധിഷേധ പ്രകടനം തുടരുന്നു. കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ ഇതുവരെയുള്ള സംഭവവികാസങ്ങൾ ഇങ്ങനെ… പ്രധിഷേധ പ്രകടനം: മൈസൂർ ബാങ്ക് സർക്കിൾ, കെ ജി റോഡ് പരിസരത്തു ഗതാഗത സ്തംഭനം തുടരുന്നു.. മല്ലേശ്വരത്തു ബി എം ടി സി ബസിനുനേരെ കല്ലേറ്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള വായു വജ്ര ബസ് സർവീസ് നിർത്തിവച്ചു. കെ ആർ മാർക്കറ്റ് പരിസരത്ത് പ്രതിഷേധക്കാർ ചുവന്ന റോസാപ്പൂ വിതരണം ചെയ്ത്…
Read MoreMonth: January 2019
സിബിഐ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, അലോക് വര്‍മ്മ വീണ്ടും തലപ്പത്തേയ്ക്ക്
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള കേസിൽ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തേയ്ക്ക്. സിബിഐ ഡയറക്ടറെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കൂടാതെ, നയപരമായ തീരുമാനങ്ങള്‍ സര്‍ക്കാരിന് കൈക്കൊള്ളാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത…
Read Moreനഗരത്തിൽ എ ഐ ടി യു സി പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു
ബെംഗളൂരു: നഗരത്തിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. ജിഗനി, ബൊമ്മസാന്ദ്ര, വൈറ്റ് ഫീൽഡ്, പീനിയ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നതിന് പുറമെ, ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്ക് ഇന്ന് ഉച്ചയോടെ പ്രകടനം നടത്തും. കർണാടക ആർ.ടി.സി., നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. എന്നിവയിലെ ഭൂരിഭാഗം തൊഴിലാളികളും പ്രകടനങ്ങളിൽ പങ്കുചേരുന്നെന്നു കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയൻ ട്രേഷറർ ചന്ദ്രശേഖര ഗൗഡ അറിയിച്ചു.
Read Moreടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം; ആഘോഷങ്ങളും ഐതിഹാസികം!!
സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും ഐതിഹാസികം!! നാല് മത്സരങ്ങളുടെ 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 12ാം പര്യാടനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന…
Read Moreറെക്കോഡ് നേട്ടം കൈവരിച്ച് ദുബായ് ഗ്ലോബല്‍ വില്ലേജ്
ദുബായ്: കാഴ്ചയുടെ വിസ്മയമായ ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. ലോക സഞ്ചാരികളില്‍ വിസ്മയത്തിന്‍റെ മഴവില്ല് തീര്‍ക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് ഇത്തവണയും സന്ദര്‍ശകരുടെ കാര്യത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിംഗ് നേടിയെന്ന ഖ്യാതിയും ഗ്ലോബല്‍ വില്ലേജിന് സ്വന്തം. 60 ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യുഎഇയില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റില്‍ തന്നെ കുടുംബങ്ങളുടെ…
Read Moreഓട്ടോറിക്ഷകൾ പണിമുടക്കുന്നതിനെതിരെ പ്രതിഷേധം..
ബെംഗളൂരു: ഓട്ടോറിക്ഷകൾ പണിമുടക്കുന്നതിൽ പ്രതിഷേധിച്ച് ബെംഗളൂരു പ്രസ് ക്ലബ്ബിനുസമീപം ബെംഗളൂരു ഓട്ടോ ഡ്രൈവേഴ്‌സ് ആൻഡ് വെൽഫെയർ യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. രണ്ടുദിവസം പണിമുടക്കുന്നത് തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുമെന്ന് ഇവർ ആരോപിച്ചു.
Read Moreഇനി സ്ത്രീകൾക്ക് പിങ്ക് വെബ് ടാക്സിയിൽ സഞ്ചരിക്കാം..
ബെംഗളൂരു: ഇനി സ്ത്രീകൾക്ക് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പിങ്ക് വെബ് ടാക്സിയിൽ സഞ്ചരിക്കാം. ജിപിഎസ് ട്രാക്കിങ്, പാനിക് ബട്ടൻ സൗകര്യവും കാറിലുണ്ട്. സർവീസിന്റെ ഫ്ലാഗ് ഓഫ് ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ ഹരി മാരാർ, കെഎസ്ടിഡിസി എംഡി കുമാർ പുഷ്കർ എന്നിവർ ചേർന്ന് നിർവഹിച്ചു. കർണാടക ടൂറിസം വികസന കോർപറേഷനാണ്(കെഎസ്ടിഡിസി) സ്ത്രീകൾ ഓടിക്കുന്ന 10 പിങ്ക് ടാക്സികളുടെ സർവീസ് ആരംഭിച്ചത്. 24 മണിക്കൂറും സേവനം ലഭ്യമാകും. രാവിലെ 6 മുതൽ രാത്രി 12 വരെ കിലോമീറ്ററിന് 21.5 രൂപയും രാത്രി 12 മുതൽ രാവിലെ 6 വരെ 23.5 രൂപയുമാണ് യാത്രാനിരക്ക്.
Read Moreപണിമുടക്കിനെതിരേ പ്രതിഷേധം; ഇന്ന് നഗരത്തിൽ പ്രവർത്തിക്കുന്ന മേഖലകൾ..
ബെംഗളൂരു: കെ.ആർ. മാർക്കറ്റിലെ മുഴുവൻ കടകളും തുറന്നുപ്രവർത്തിക്കുമെന്ന് കെ.ആർ. മാർക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷൻ അറിയിച്ചു. നഗരത്തിലെ പെട്രോൾ പമ്പുകളും മാളുകളും ഭക്ഷണശാലകളും പ്രവർത്തിക്കും. ലോറികൾ സർവീസ് നടത്തും. നഗരത്തിലെ തിയേറ്ററുകൾ സാധാരണരീതിയിൽ പ്രവർത്തിക്കുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പ്രദർശനം നിർത്തിവെക്കാനാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ തീരുമാനം. അതേസമയം ഒല, ഉബർ ടാക്സികളും എയർപോർട്ട് ടാക്സികളും സർവീസ് നടത്തുമെന്ന് ഈ മേഖലയിലെ തൊഴിലാളി സംഘനടകൾ അറിയിച്ചു. പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും ഡ്രൈവർമാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒല, ഉബർ സർവീസുകൾക്ക് മുടക്കമുണ്ടാകില്ലെന്ന് ഡ്രൈവർമാരുടെ സ്വതന്ത്ര സംഘടനാ…
Read Moreപണിമുടക്ക്; നഗരത്തിലെ സാധാരണ ജീവിതത്തെ ബാധിച്ചേക്കും
ബെംഗളൂരു: തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് നഗരത്തിലെ സാധാരണ ജീവിതത്തെ ബാധിച്ചേക്കും. നഗരത്തിലെ മുഴുവൻ സ്വകാര്യസ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുവേമ്പു, ദേവൻഗരെ, വി.ടി.യു. തുടങ്ങിയ സർവകലാശാലകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. ഒൺലൈനിൽ രജിസ്റ്റർ ചെയ്യാത്ത ഓട്ടോറിക്ഷകൾ സർവീസ് നടത്തില്ലെന്ന് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. നേതാക്കൾ അറിയിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രബലസംഘടനയായ എ.ആർ.ഡി.യു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എം.ടി.സി., കർണാടക ആർ.ടി.സി., നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി., നോർത്ത് ഈസ്റ്റ് കർണാടക ആർ.ടി.സി. എന്നിവയിലെ…
Read Moreകെഎസ്ആർടിസി പൂർണമായും സർവീസ് നിർത്തിവച്ചു;ബിഎംടിസി ചിലയിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു;മെട്രോ സർവീസ് പതിവ് പോലെ;പൊതുപണിമുടക്കിലെ ആദ്യ മണിക്കൂറുകൾ…
ബെംഗളൂരു : പൊതുപണിമുടക്ക് നഗരത്തിൽ ആരംഭിച്ചു.കെഎസ്ആർടിസി പൂർണമായും സർവീസ് നിർത്തിവച്ചു. മജസ്റ്റിക് ബസ് സ്റ്റാന്റിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെടേണ്ട കെ എസ് ത്തർ ടി സി അന്തർ സംസ്ഥാന ബസുകൾ ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. ബിഎംടിസി ചിലയിടങ്ങളിലേക്ക് മാത്രം സർവ്വീസ് നടത്തുന്നു.വളരെ കുറച്ച് ബസുകൾ മാത്രമേ നിരത്തിലുള്ളൂ. മെട്രോ എന്നത്തേതേയും പോലെ സർവീസ് നടത്തുന്നു;പൊതുപണിമുടക്കിലെ ആദ്യ മണിക്കൂറുകളിലെ റിപ്പോർട്ടുകൾ ഇവയാണ്.
Read More