ഇനി സ്ത്രീകൾക്ക് പിങ്ക് വെബ് ടാക്സിയിൽ സഞ്ചരിക്കാം..

ബെംഗളൂരു: ഇനി സ്ത്രീകൾക്ക് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പിങ്ക് വെബ് ടാക്സിയിൽ സഞ്ചരിക്കാം. ജിപിഎസ് ട്രാക്കിങ്, പാനിക് ബട്ടൻ സൗകര്യവും കാറിലുണ്ട്.

സർവീസിന്റെ ഫ്ലാഗ് ഓഫ് ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ ഹരി മാരാർ, കെഎസ്ടിഡിസി എംഡി കുമാർ പുഷ്കർ എന്നിവർ ചേർന്ന് നിർവഹിച്ചു. കർണാടക ടൂറിസം വികസന കോർപറേഷനാണ്(കെഎസ്ടിഡിസി) സ്ത്രീകൾ ഓടിക്കുന്ന 10 പിങ്ക് ടാക്സികളുടെ സർവീസ് ആരംഭിച്ചത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

24 മണിക്കൂറും സേവനം ലഭ്യമാകും. രാവിലെ 6 മുതൽ രാത്രി 12 വരെ കിലോമീറ്ററിന് 21.5 രൂപയും രാത്രി 12 മുതൽ രാവിലെ 6 വരെ 23.5 രൂപയുമാണ് യാത്രാനിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts