മൊബൈല്‍ വാലറ്റ് കമ്പനികള്‍ 2019 മാര്‍ച്ചോടെ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. പക്ഷേ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. എങ്കിലും 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍…
Read MoreMonth: January 2019
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസിന് തറക്കല്ലിട്ടു
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആർ. മഞ്ജുനാഥ് എം. എൽ.എ.യും സമാജം സ്ഥാപക പ്രസിഡന്റ് എം.എ. കരീമും ചേർന്ന് നിർവഹിച്ചു. സമാജം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി ചിത്തരഞ്ജൻ, ബിൽഡിങ് കമ്മിറ്റി ചെയർമാൻ ബാലചന്ദ്രൻ, കൺവീനർ സുഗതകുമാരൻ നായർ, ആർ. മുരളീധരൻ നായർ, എസ്. മോഹനൻ, ബിജു ജേക്കബ്, ഇ. ആർ. ഷിബു, മധുസൂദനൻ, വിശ്വനാഥൻ പിള്ള, സത്യനാഥൻ ബാബു, ആർ.ആർ. രവി, വി.കെ. വിജയൻ, രാമചന്ദ്രൻ, രഘുനാഥൻ പിള്ള, ഗോകുലൻ എന്നിവർ നേതൃത്വം നൽകി.
Read Moreഅടി തുടങ്ങി! കോൺഗ്രസ് കുമാരസ്വാമിയെ സമ്മർദ്ദത്തിലാക്കുന്നതായി ആരോപിച്ച് സഹോദരനും മന്ത്രിയുമായ എച്ച് ഡി രേവണ്ണ;ഭരണത്തേക്കാൾ പാർട്ടിയാണ് ഞങ്ങൾക്ക് വലുത്.
ബെംഗളൂരു : മധുവിധു കാലം കഴിഞ്ഞു, ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാറിലെ അപസ്വരങ്ങൾ പുറമേക്കും കേട്ടു തുടങ്ങി. എറ്റവും പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ജ്യേഷ്ഠ സഹോദരനും പൊതുമരാമത്തു മന്ത്രിയുമായ എച്ച് ഡി രേവണ്ണയാണ്. തന്റെ സഹോദരൻ കുമാരസ്വാമിയെ കോൺഗ്രസ് സമ്മർദ്ദത്തിലാക്കുകയാണ്.ഭരണത്തേക്കാൾ വലുത് ഞങ്ങൾക്ക് പാർട്ടിയാണ് എന്നും രേവണ്ണ മുന്നറിയിപ്പ് നൽകി.
Read Moreപൊതുഇടങ്ങളിൽ മാലിന്യം കത്തിക്കൽ വീണ്ടും തുടരുന്നു
ബെംഗളൂരു: പൊതുഇടങ്ങളിലും റോഡരികിലും മാലിന്യം കത്തിക്കുന്നത് തുടരുന്നതായി പരാതി വ്യാപകം. വായുമലിനീകരണം കൊണ്ട് പൊറുതി മുട്ടിയ നഗരവാസികൾക്ക് ഇരട്ടിദുരിതമായി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് കത്തിക്കുന്നത്. റോഡരികിൽ മാലിന്യം കത്തിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ബിബിഎംപി മുന്നറിയിപ്പ് ഗവനിക്കാതെയാണ് ഇപ്പോഴും മാലിന്യങ്ങൾ കത്തിക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നത്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിൽ നിറച്ചാണ് മാലിന്യം കൊണ്ടിടുന്നത്. അനധികൃതമായി കൂട്ടിയിടുന്ന മാലിന്യങ്ങൾ കത്തിക്കുന്നതമൂലം പരിസരവാസികളും വാഹനയാത്രികരും ബുദ്ധിമുട്ട് നേരിടുന്നു.
Read Moreപണിമുടക്ക്: നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി പ്രതിഷേധങ്ങൾ…
ബെംഗളൂരു: പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിനോടനുബന്ധിച്ചു ഇന്നലെ ടൗൺ ഹാളിനു മുന്നിലും ഫ്രീഡം പാർക്കിലും ജിഗനി, വീരസന്ദ്ര, ബൊമ്മസന്ദ്ര, ഇലക്ട്രോണിക് സിറ്റി, ചന്ദാപുര, പീനിയ വ്യവസായ മേഖലകൾ കേന്ദ്രീകരിച്ചും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും ഗതാഗത തടസമുണ്ടായി. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി നടത്തിയ പ്രകടനങ്ങളിൽ ആയിരക്കണക്കിനു തൊഴിലാളികൾ അണിനിരന്നു. മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ ഹുബ്ബള്ളിയിലും ഗദഗിലും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ കോലം കത്തിച്ചു. മിനിമം വേതനം 18000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മാഗഡി റോഡിൽ ബിബിഎംപി പൗരകർമിക സംഘടന പ്രതിഷേധത്തിൽ പങ്കുചേർന്നു. ഐഎൻടിയുസി, എഐടിയുസി, സിഐടിയു,…
Read Moreപണിമുടക്ക്: ബംഗളുരുവിലെ നാളത്തെ സ്ഥിതിഗതികൾ
ബെംഗളൂരു: നാളെ കെ എസ് ആർ ടി സി ബസ്സുകൾ ഭാഗികമായി നിരത്തിലിറക്കും. ബി എം ടി സി എല്ലാ ബസ്സുകളും സർവീസ് നടത്തും. ഇന്ന് പതിവിനുവിപരീതമായി മെട്രോ ട്രെയിനുകളിൽ വളരെയധികം തിരക്ക് കാണാമായിരുന്നു. ട്രെയിൻ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കും. മേജസ്റ്റിക് പരിസരത്തു സുരക്ഷ വർധിപ്പിക്കും. കൂടുതൽ പോലീസിനെ വിന്യസിക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്യും. നഗരത്തിലെ ഓട്ടോറിക്ഷകൾ ഭാഗികമായും, ഒല ഉബർ ടാക്സികളും എയർപോർട്ട് ടാക്സികളും സർവീസ് നടത്തും. നഗരത്തിലെ പെട്രോൾ പമ്പുകളും മാളുകളും ഭക്ഷണശാലകളും തീയേറ്ററുകളും സാധാരണരീതിയിൽ പ്രവർത്തിക്കും.…
Read Moreദക്ഷിണ കന്നഡയില്‍ നാളെ യൂത്ത് കോണ്‍ഗ്രസ് ബന്ദ്
മംഗളൂരു: ബാങ്ക് ഓഫ് ബറോഡയുമായി വിജയ ബാങ്കിനെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാളെ രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദിന് ആഹ്വാനം ചെയ്തു. വിജയാബാങ്കിനെ ഗുജറാത്ത് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ബറോഡില്‍ ലയിപ്പിക്കുക വഴി കേന്ദ്ര സര്‍ക്കാരും നളില്‍ കുമാര്‍ കട്ടില്‍ എംപിയും മംഗളൂരുവിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ലയനത്തിനെതിരെ ഒരു പ്രസ്താവന ഇറക്കാന്‍ പോലും എംപി തയ്യാറായിട്ടില്ലെന്നും എന്ത് വില കൊടുത്തും വിജയാബാങ്ക് നിലനിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Read Moreആഘോഷതിമിര്‍പ്പില്‍ കേരളം കുടിച്ച് തീര്‍ത്തത് 514 കോടി!!
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഈ വര്‍ഷവും തകര്‍ത്ത് ആഘോഷിച്ച് കേരളം. ഇപ്രാവശ്യം മദ്യത്തില്‍ മുക്കി കളഞ്ഞത് ഒന്നും രണ്ടുമല്ല കോടികളാണ്. മദ്യ വില്‍പനയില്‍ ബിവറേജസ് കോര്‍പ്പറേഷന് റെക്കോഡ് വില്പനയാണ് ഉണ്ടായത്. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 514.34 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാളും 33.6 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ക്രിസ്മസ് ദിനത്തിലെ വിറ്റുവരവ് 40.60 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 38.13 കോടി രൂപയായിരുന്നു. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍റെ വിറ്റുവരവ് 78.77 കോടി…
Read Moreവൈറൽ വീഡിയോ: ആടി പാടിയൊരു മുട്ട റോസ്‌ററ്!!
പൊതുവെ വളരെ ആസ്വദിച്ച് ഭക്ഷണം പാകം ചെയ്യുന്നവരാണ് നമ്മള്‍ കേരളീയര്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ അല്ലെ. മാത്രമല്ല നമ്മുടെ പാചകത്തിന്‍റെ ഒരു രീതി അതൊന്നു വേറെതന്നെ. ഒരു കറി ഉണ്ടാക്കിയാല്‍ അത് ഒന്ന് രുചിച്ചു നോക്കുന്ന രീതി ഒന്ന് ഓര്‍ത്ത്നോക്കൂ. കറി ഏതായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോഴേ നാവില്‍ വെള്ളം ഊറുന്നു. കറി കയ്യിലെടുത്ത് നാക്കുകൊണ്ട് ഒന്ന് നക്കിനോക്കുമ്പോള്‍ ഉള്ള ഒരു രുചി പിന്നെ പറയേംവേണ്ട. മാത്രമോ രുചി നോക്കിയതിന് ശേഷം പാത്രത്തില്‍ ഒരു രണ്ട് തട്ട് തട്ടുമ്പോഴാണ് പാചകക്കാരിയ്ക്ക് ഒരു സമാധാനം ആകുന്നത്.…
Read Moreസൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു
ബെംഗളൂരു: സൗജന്യമായി സിഗരറ്റ് കൊടുക്കാത്തതിന് കടയുടമയെ കുത്തിക്കൊന്നു. കുത്തിയ പ്രജ്വൽ, മനോജ് എന്നിവർ ഒളിവിലാണ്. ഹെബ്ബഗോഡിയിൽ പെട്ടിക്കട നടത്തുന്ന ശിവകുമാർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയിലെത്തിയ പ്രജ്വലും മനോജും സൗജന്യമായി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകില്ലെന്ന് ശിവകുമാർ അറിയിച്ചതോടെ ഒരു പെട്ടി സിഗരറ്റുമായി ഇവർ പുറത്തേക്കോടി. ഇവരുടെ പിന്നാലെ ഓടിയ ശിവകുമാർ, പ്രജ്വലിനെ പിടികൂടി സിഗരറ്റ് തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെ കത്തിയെടുത്ത് പ്രജ്വൽ ശിവകുമാറിനെ കുത്തുകയായിരുന്നു.
Read More