ബെംഗളൂരു : കാൽപന്തുകളി അത് മലയാളികൾക്കെന്നും ഒരു വികാരമാണ് നാട്ടിലായാലും മറുനാട്ടിലായാലും ഹൃദയത്തിന്റെ അടിത്തട്ടിൽ കൊണ്ടു നടക്കുന്ന ചില ഫുട്ബാൾ ആഗ്രഹങ്ങൾ പുറത്തേക്ക് ഒഴുകിയെന്നിരിക്കും ,അത് പലപ്പോഴും ലഭ്യമായ സൗകര്യത്തിന്റെ ഉള്ളിൽ നിന്നു കൊണ്ട് ,കളി കണ്ടു കൊണ്ട്, കളിച്ചു കൊണ്ട് ,ടൂർണമെൻറുകൾ സംഘടിപ്പിച്ചു കൊണ്ടാവും അത് മുന്നേറുന്നത്.
http://h4k.d79.myftpupload.com/archives/11139
കേരള ഫുട്ബാളിന്റെ മെക്കയാണ് മലബാറെങ്കിൽ കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബാൾ ക്ലബ് പിറന്നത് കൊച്ചിയിലായിരുന്നു,… കേരള പോലീസിന്റെ ഫുട്ബാൾ കരുത്ത് ഒരു ഫുട്ബാൾ പ്രേമിക്കും മറക്കാൻ കഴിയില്ല.. അവസാനം അത് ഗോകുലത്തിലും ബ്ലാസ് റ്റേഴ്സിലും വന്നു നിൽക്കുന്നു…
ഒളിമ്പ്യൻ റഹ്മാൻ ,വിക്ടർ മഞ്ഞില മുതൽ ചാക്കോ ,പാപ്പച്ചൻ, സത്യൻ, ജോപോൾ, വിജയൻ ലൂടെ വിനീതി ലും അനസിലും എത്തി നിൽക്കുന്നു മലയാളികളുടെ ഫുട്ബോൾ എന്ന വികാരം.
ഇവിടെ ,ഈ ഉദ്യാന നഗരിയിൽ ഒരു കൂട്ടം ഫുട്ബാൾ പ്രേമികൾ ഒത്തു കൂടുകയാണ്, ബാംഗ്ലൂർ മലയാളി സോൺ എന്ന ഫേസ്ബുക്ക് മലയാളി കൂട്ടായ്മയുടെ കുടക്കീഴിൽ.
http://h4k.d79.myftpupload.com/archives/6517
ഈ മാസം 16 ന് സർജാപുര വെലോസിറ്റി ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ബിഎം സെഡ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ 16 പുരുഷ ടീമുകളും 2 വനിതാ ടീമുകളും ഏറ്റുമുട്ടും. ബിഎം സെഡ് എന്ന സൗഹൃദക്കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീമുകളുടെ പേരുകളിൽ പലതും കളിക്കളം അടക്കിവാണ താരങ്ങളെ ഓർമപ്പെടുത്തുന്നതു കൂടി ആണ്.
http://h4k.d79.myftpupload.com/archives/10642
http://h4k.d79.myftpupload.com/archives/14518
http://h4k.d79.myftpupload.com/archives/17860
http://h4k.d79.myftpupload.com/archives/18342
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.