ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ ജിഡിപി 8.2 ആയി ഉയര്‍ന്നത് കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു.
വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി. അതേസമയം ജിഡിപിയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തില്‍ ഏററവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്.
കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്‍റെ ജിഡിപി 6.3 ശതമാനമായിരുന്നു. എന്നാല്‍, അന്ന് ഇന്ത്യന്‍ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്‍റെയും പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. ഉല്‍പ്പാദന മേഖല സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മൈനിംഗ്, ക്വാറി മേഖലകളുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 6.9 ശതമാനമാണ് വളര്‍ച്ച ഈ മേഖലകളില്‍ രേഖപ്പെടുത്തിയത്.
അതേസമയം ഉത്പാദന മേഖലയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. 7.4 ശതമാനമാണ് നിര്‍മാണമേഖലയിലുണ്ടായ വളര്‍ച്ച. നിര്‍മാണ മേഖലയിലും റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 3.1 ശതമാനം മുന്നേറി 7.8 ശതമാനം വളര്‍ച്ചയാണ് നിര്‍മാണ മേഖല രേഖപ്പെടുത്തിയത്.
ഫാമിങ് മേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക പാദത്തിലും സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നാല്‍ ജിഡിപി 7.1 ശതമാനമായി തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്നാണ് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വീറ്റ് ചെയ്തത്.
GDP growth for second quarter 2018-19 at 7.1% seems disappointing. Manufacturing growth at 7.4% and agriculture growth at 3.8% is steady. Construction at 6.8% and mining at -2.4% reflect monsoon months deceleration. Half year growth at 7.4% is still quite robust and healthy.
— Subhash Chandra Garg (@Subhashgarg1960) November 30, 2018
ആദ്യ പാദത്തില്‍ നിന്ന് ജിഡിപി നിരക്കില്‍ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യ ചൈനയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന സമ്പദ്‍വ്യവസ്ഥയായി ഇപ്പോഴും തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.