സർവീസ് ഇല്ലാത്ത സ്ഥലങ്ങൾ വരെ വെബ്സൈറ്റിൽ;കർണാടകക്കും ആന്ധ്രക്കും വെബ് സൈറ്റ് തയ്യാറാക്കിയ”അഭിബസ്”ന് കേരളത്തിൽ പിഴച്ചു; കർണാടകയുടെ വെബ്സൈറ്റ് കോപ്പിയടിച്ചത് എന്ന് ആരോപണം.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബുക്കിംഗ് തുടങ്ങിയ ട്രാൻസ് പോർട്ട് കോർപറേഷനായിരുന്നു ആന്ധ്രയുടേത് പിന്നീട് അത് വൻ വിജയമായത് കർണാടക ആർ ടി സി ഓൺലൈൻ ബുക്കിങ്ങിലേക്ക് കടന്നു വന്നതോടുകൂടിയാണ്.ഇവർ രണ്ടു പേർക്കും സർവ്വീസ് നൽകുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിബസ് ആണ്.

തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവർക്ക് കൂടി ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം നൽകുന്ന അഭിബസിന് കേരളയുടെ കാര്യത്തിൽ പിഴച്ചുവോ ? കേരള ആർടിസിക്ക്  സർവ്വീസ് ഇല്ലാത്ത നിരവധി സ്ഥലപ്പേരുകൾ ബുക്കിംഗ് വെബ് സൈറ്റിൽ കടന്നു കൂടിയിട്ടുണ്ട്.ശിവമോഗ, ബെളളാരി, ഹുബ്ബള്ളി, ഹോസ്പേട്ട് എന്നീ സ്ഥലങ്ങൾ കേരള ആർടിസി വെബ്സൈറ്റിൽ ഉണ്ട്. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്ക് കേരള ആർടി സിക്ക് സർവീസ് ഇല്ല.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഇനി തിരിച്ച് കേരള ആർടിസിക്ക് സർവ്വീസ് ഉള്ള പട്ടാമ്പി, ഒറ്റപ്പാലം, ഹരിപ്പാട് എന്നിവിടങ്ങൾ പുതിയ വെബ്സൈറ്റിൽ ഇല്ല.

കർണാടക ആർ ടിസിയുടെ അതേ ഡാറ്റബേസ് ഉപയോഗിച്ച് ഉണ്ടാക്കിയ വെബ് സൈറ്റ് ആണ് ഇത് എന്നാണ് പ്രധാന ആരോപണം.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

വെബ്സൈറ്റിലെ തകരാറുകൾ ഒരാഴ്ചകൊണ്ട് പരിഹരിക്കുമെന്ന് എംഡി ഉറപ്പ് നൽകിയിട്ടും മാറ്റം ഒന്നും ഉണ്ടായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts