സ്വവർഗ്ഗാനുരാഗികളുടെ പ്രണയ൦: കാ ബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍!

കോഴിക്കോട്: സ്വവർഗ്ഗാനുരാഗികളായ യുവാക്കളുടെ പ്രണയ കഥ പറയുന്ന കബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍. പപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാ ബോഡിസ്‌കേപ്സ്.

അമിതമായ ലൈംഗികതയും അശ്ലീലതയും കാരണം സെന്‍സര്‍ബോര്‍ഡ് ബാന്‍ ചെയ്ത ചിത്രത്തിന് ഹൈക്കോടതിയാണ് ഗ്രീന്‍ സിഗ്നല്‍ കാണിച്ചത്.

സ്വവര്‍ഗ്ഗ ലൈംഗികത, സ്ത്രീ സ്വയംഭോഗം, സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം ഇവ തുറന്നു കാട്ടുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും കൊണ്ട് നിറഞ്ഞതിനാല്‍ ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ചിത്രമാണ് കാ ബോഡിസ്‌കേപ്സ്.

എന്നാല്‍, ആശയപ്രകാശനത്തിനുള്ള മാധ്യമം കൂടിയാണ് സിനിമയെന്നും ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെട്ടതാണ് ഇതെന്നും പറഞ്ഞുക്കൊണ്ട് ഹൈക്കോടതിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

സാഹിത്യത്തിലും കലയിലും ലൈംഗികതയും നഗ്നതയും ചിത്രീകരിക്കുന്നത് അശ്ലീലമായി കാണാന്‍ കഴിയില്ല. മൈക്കല്‍ ആഞ്ചലോ ചിത്രങ്ങളില്‍ പുണ്യാളന്മാരെയും മാലാഖമാരെയും വസ്ത്രം ധരിപ്പിച്ച ശേഷമേ പ്രദര്‍ശിപ്പിക്കാവൂ എന്നു പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതിനകം തന്നെ നിരവധി ലോക ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച കാബോഡിസ്കേപ്സ് നിരവധി പുരസ്കാരങ്ങൾ നോടുകയും ചെയ്തിരുന്നു. നിലമ്പൂര്‍ അയിഷ, അശ്വിന്‍ മാത്യു, ജയപ്രകാശ് ഉള്ളൂര്‍, അരുന്ധതി, സരിത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ഇന്ത്യൻ പീനൽ കോഡിലെ 377- വകുപ്പ് സുപ്രീകോടതി റദ്ദ് ചെയ്ത സാഹചര്യത്തിലാണ് ചിത്രം കേരളത്തിൽ പ്രദര്‍ശനത്തിനെത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us