മൈസൂരു: കാലമേറെ കഴിഞ്ഞിട്ടും പഴമയുടെ പ്രൗഢിക്കും ഗാംഭീര്യത്തിനും കുറവു വന്നിട്ടില്ലെന്നു തെളിയിച്ച് ദസറ വിന്റേജ് കാർ റാലി ഉദ്യാനനഗരിയിൽ നിന്നു കൊട്ടാരനഗരിയിലെത്തി. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി റാലി ഫ്ലാഗ് ഓഫ് ചെയ്തു. 120 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അൻപത് കാറുകൾ ഉച്ചയോടെ മൈസൂരുവിലെത്തി. 1920നും 1980നും ഇടയിൽ നിർമിച്ച കാറുകളാണു റാലിയിൽ പങ്കെടുത്തത്. ഫോർഡ്, റോൾസ് റോയ്സ്, ബ്യൂക്ക്, ബീറ്റിൽ, ഷെവർലെ, വോക്സ് വാഗൺ, മെഴ്സിഡസ് എന്നിവയുടെ ആദ്യകാല കാറുകൾ കാഴ്ചക്കാർക്ക് കൗതുകം സമ്മാനിച്ചു. മൈസൂരുവിൽ നഗരപ്രദക്ഷിണം നടത്തിയ റാലി വൈകിട്ട് അംബാവിലാസ് കൊട്ടാരത്തിൽ സമാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സെയ്ഫ് അലി ഖാന് കുത്തേറ്റു
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ വെച്ച്... -
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ കല്ലറ പൊളിച്ചു; മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ വിവാദ കല്ലറ പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി.... -
ബയോഇനവേഷൻ സെന്ററിലെ തീപ്പിടിത്തം: ഉണ്ടായത് 140 കോടിയുടെ നഷ്ടം
ബെംഗളൂരു : ബെംഗളൂരു ബയോഇനവേഷൻ സെന്ററിലുണ്ടായ തീപ്പിടിത്തത്തിൽ 140 കോടി രൂപയുടെ...