ചെറിയ ചെറിയ പിണക്കങ്ങള്‍ക്കും പരിഭവങ്ങളും വലിയ വഴക്കുകളാകുമ്പോള്‍ പ്രണയം നഷ്ടപ്പെടുത്തുന്നവരാണ് പലരും.
പരസ്പരമുള്ള ഒത്തുതീര്‍പ്പിനോ സഹകരണത്തിനോ മുതിരാതെ ബന്ധം ഉപേക്ഷിക്കുന്ന പ്രണയിതാക്കളും ദമ്പതികളും തലകുനിക്കും തായ്ലാന്ഡില് നിന്നുള്ള ഈ പ്രണയജോഡികളുടെ കഥ കേട്ടാല്‍.
കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി. പൂ ചോക്കാച്ചി ക്വയുടെയും അറ്റാറ്റിയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതിനും ആ പ്രണയത്തിന് വലിയ പങ്കുണ്ട്.
പ്രണയത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഒരു പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ കൂടി ലോകത്തിന് മുന്നില്‍ എത്തിച്ചത്.
21കാരനായ പൂ ചോക്കാച്ചി ക്വയ്ക്ക് പെട്ടെന്നാണ് കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. അത് മുഖത്തേക്ക് കൂടി വ്യാപിച്ചതോടെ കണ്ടാല്‍ പേടിയാകുന്ന രീതിയില്‍ അവന്റെ മുഖം വികൃതമായി മാറി.
എന്നിട്ടും അറ്റാറ്റിയ അവനെ കൈവിട്ടില്ല. അവന്റെ മുറിവുകളില്‍ മരുന്ന് വയ്ക്കുന്നതും അവനെ പരിചരിക്കുന്നതുമെല്ലാം അറ്റാറ്റിയയാണ്. അവന് ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ വാങ്ങിക്കൊടുത്ത് അവനൊപ്പം എപ്പോഴും അവളുമുണ്ടാകും.
വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടുമ്പോള്‍ ക്വവിന് വലിയ വേദനയാണ്. അപ്പോള്‍ ക്ഷമയോടെ ക്വവിന്റെ കിടക്കയ്ക്ക് സമീപം അറ്റാറ്റിയ ഉണ്ടാകും.
ചോക്കാച്ചിയെ ഉപേക്ഷിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അറ്റാറ്റിയയോട് പറഞ്ഞെങ്കിലും ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ താന്‍ കാമുകനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആ പെണ്‍കുട്ടി.
വിധിയെയും രോഗത്തെയും പഴിക്കാതെ തങ്ങളുടെ ജീവിതത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിച്ച്, ചോക്കാച്ചിയുടെ കൈ കോര്‍ത്ത് കാത്തിരിക്കുകയാണ് ഈ പെണ്‍കുട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.