കോഴിക്കോട് : വടക്കന്‍ ജില്ലകളില്‍ തിമിര്‍ത്തു പെയ്യുന്ന പേമാരിയില്‍ പലയിടങ്ങളിലും നഷ നഷ്ടം ..വയനാട് , കോഴിക്കോട് ,കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പല പ്രദേശങ്ങളിലും പേമാരിയിലും തുടര്‍ന്ന് ഉരുള്‍ പോട്ടലിലും നാശ നഷ്ടങ്ങള്‍ പെരുകി …കോഴിക്കോട് പുതുപ്പാടി കണ്ണപ്പന് കുന്നു ,താമരശ്ശേരി മൈലിളാം പാറ ,തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ഉരുള്‍ പൊട്ടിയത് ..
കക്കയം വാലിയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഒന്‍പതോളം തൊഴിലാളികള്‍ ഒറ്റപ്പെട്ടു …വയനാട് മക്കിമലയിലും ,കുറിച്യര്‍ മലയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി ..താമരശ്ശേരിയില്‍ ഉണ്ടായ നാശനഷ്ടം മൂലം വയനാട്ടിലേക്ക് ഉള്ള ഗതാഗതം നഷ്ട്ടപെട്ടു …മണ്ണിടിച്ചില്‍ ഭീഷണി നിലനില്കുന്നതിനാല് മലപ്പുറം ആഡ്യന്‍പാറ ജല വൈദ്യുത പദ്ധതി അടച്ചിട്ടെന്ന് അധികൃതര്‍ അറിയിച്ചു …..മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഇന്നലെ ഉച്ചയോടെ അറുപതു ഷട്ടര്‍ ആക്കി ഉയര്‍ത്തി ..മഴ ഇനിയും കനത്താല്‍ പത്തു മീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി …