ജമ്മു കാശ്മീര്‍: കാശ്മീരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തവും കൃത്യമായ ലക്ഷ്യങ്ങളോടു കൂടിയുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ അനന്തരഫലം വളരയേറെ ദുരന്തമയമായിരിക്കുമെന്ന് നിരീക്ഷകര്‍.
കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച നടത്തിയ രണ്ടു നിര്‍ണായക നിയമനങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഛത്തീസ്ഗഡില്‍ നക്സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ബി.വി.ആര് സുബ്രഹ്മണ്യന്, ജമ്മു കാശ്മീര്‍ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായിരുന്ന റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന് കെ. വിജയകുമാര്‍ എന്നിവരുടെ നിയമനമാണ് കേന്ദ്രം പുതുതായി നടത്തിയത്.
സുബ്രഹ്മണ്യമായിരിക്കും ജമ്മു കാശ്മീരിലെ പുതിയ ചീഫ് സെക്രട്ടറി. വിജയകുമാറും നേരത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജമ്മു-കാശ്മീര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബി. ബി വ്യാസുമായിരിക്കും ഗവര്‍ണറുടെ ഉപദേശകര്‍.
ഈ നിയമനങ്ങള്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ കൂടി വിലയിരുത്തിയാല്‍ കാശ്മീര്‍ മുമ്പത്തേതിലുമധികം രക്തരൂക്ഷിതമായ ദിവസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.