ബെംഗലൂരു : ഉദ്യാന നഗരിയില്‍ നിന്നും ദിവസേന സൂററ്റിലേക്കുള്ള സര്‍വ്വീസ് എയര്‍ ഏഷ്യ ഔദ്യോഗികമായി ഇന്നലെ ഉദ്ഘാടനം ചെയ്തു ..ഇന്ത്യയിലെയ്ക്കും വെച്ച് ആദ്യത്തെ തന്നെ ദൈനം ദിന സര്‍വ്വീസ് ആണ് സൂററ്റിലേക്ക് ഒരു എയര്‍ലൈന്‍സ് തുടക്കമിടുന്നതെന്നു അധികൃതര്‍ വ്യക്തമാക്കി ….
ടിക്കറ്റ് ചാര്‍ജ്ജ് തുടങ്ങുന്നത് 4000 രൂപയിലാണ് ..എയര്‍ ഏഷ്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ നിന്നും ,വിവിധ മൊബൈല്‍ ആപ്പുകളില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം …ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ യാത്രാ സേവനം ലഭ്യമാക്കുന്ന വിപ്ളവത്തിന് തുടക്കം കുറിച്ച, ബെംഗലൂരു ആസ്ഥാനമായുള്ള ഈ ഇന്‍ഡോ -മലേഷ്യന്‍ സംരംഭം ,ചുരുങ്ങിയ കാലയളവില്‍ തന്നെ യാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റി …2012 ഒക്ടോബറിലാണ് എയര്‍ലൈന്‍സ് ഔദ്യോഗികമായി തുടക്കമിടുന്നത് …ടാറ്റാ സണ്‍സ് ,ടെലട്ര ട്രെട്പ്ലസ് ,എന്നീ കമ്പനികള്‍ക്ക് എയര്‍ ഏഷ്യയില്‍ സംയുക്ത ഓഹരികള്‍ ഉണ്ട് ….
നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയായിരുന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ എയര്‍ലൈന്‍സ് ബാദ്ധ്യതകളായിരുന്നു പാതി മലയാളിയായ ടോണി ഫെര്‍ണാണ്ടസ് ഏറ്റെടുത്തു തുടക്കമിടുന്നത് …തുടക്കത്തില്‍ രണ്ടു ബോയിങ്ങുകളുമായി ചിറക് വിടര്‍ത്തിയ ഈ യന്ത്ര പക്ഷി , ഒരു വര്‍ഷത്തിനുള്ളില്‍ ലാഭം കൊയ്ത്തു തുടങ്ങി ..വിമാനയാത്ര സാധാരണക്കാര്‍ക്കും കയ്യെത്തും ദൂരെയെന്ന ആശയത്തിലൂടെ എയര്‍ലൈന്‍സ് മേഖലയില്‍ ഒരു പുതിയ പാത തന്നെ ഈ എയര്‍ലൈന്‍സ് വെട്ടിതുറക്കുകയായിരുന്നു ..