കമല്‍ ഹാസന്‍ രചനും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച വിശ്വരൂപം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ഇനിയും നീളുമെന്ന് സൂചന .തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മത വികാരം വ്രണപ്പെടുതുമായി ബന്ധപ്പെട്ടു ഏകദേശം 17 സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു .. ഇതോടെ വരുന്ന മാസം പുറത്തിറങ്ങാനിരുന്ന ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു ..
തീവ്രവാദ യുദ്ധത്തിന്റെ മറവില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുതുന്നതാണെന്ന് കാട്ടി വിശ്വരൂപം ആദ്യ ഭാഗത്തിന് കടുത്ത എതിര്‍പ്പ് ആദ്യ നാളുകളില്‍ നേരിട്ടിരുന്നു ..അന്ന്‍ തമിഴ്നാട്ടില്‍ അധികാരത്തിലിരുന്ന ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആദ്യ രണ്ടാഴ്ചകളില്‍ തടഞ്ഞിരുന്നു …തുടര്‍ന്ന്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു .. സിനിമയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയെങ്കിലും ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു …തന്റെ സിനിമയക്ക്തിരെയുള്ള നീക്കം സംസ്കാരിക ഭീകരവാദമെന്നു കമല്‍ പ്രതികരിച്ചിരുന്നു …ഒടുവില്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു സീനുകള്‍ക്ക് നിയന്ത്രണം നല്‍കി 2013 ജനുവരി മാസം പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസ് തകര്‍ത്തു വാരി …നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച വിശ്വരൂപം കമലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുന്നവരുണ്ട് … ആദ്യ ഭാഗത്തിന്റെ ചിത്രീകരണം നടന്ന ഉടന്‍ തന്നെ രണ്ടാഭാഗത്തിന്റെ ഷൂട്ട് തുടക്കമിട്ടിരുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് …