അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയോട്. കൊല്‍ക്കത്തയില്‍ നടന്ന ഐസിസി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മെയ് 30നാണ് ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ലോകകപ്പിന്‍റെ ആദ്യ മത്സരം. ജൂണ്‍ 4നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം. ജൂലൈ 14 നായിരിക്കും ഫൈനല്‍. ടൂര്‍ണ്ണമെന്റിന്‍റെ മുഴുവന്‍ മത്സരങ്ങളുടെയും ഫിക്‌സ്ചര്‍ ഈ മാസം അവസാനത്തോടെ ഐസിസി പുറത്തിറക്കും. 1992ലെ ലോകകപ്പിന് സമാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം രണ്ട് തവണ ലോക ജേതാക്കളായ ഇന്ത്യ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍…
Read MoreMonth: April 2018
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസറാം ബാപ്പു കുറ്റക്കാരന്‍;വിധി ജോധ്പൂര്‍ കോടതിയുടേത്.
ഭോപ്പാല്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അശാറാം ബാപ്പുവടക്കം നാലു പ്രതികളും കുറ്റക്കക്കാർ. അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്‌സറ്റ് 15നായിരുന്നു പെണ്‍കുട്ടി പീഡനം നേരിട്ടത്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അശാറാം ബാപ്പു പ്രതിയായ കേസില്‍ ആശാറാം കുറ്റക്കാരനാണെന്ന് വിധി വന്നത്. പെണ്‍കുട്ടി അന്നത്തെ അനുഭവങ്ങളില്‍നിന്നുണ്ടായ നടുക്കത്തില്‍നിന്ന് പുറത്തുവരുന്നതേ ഉള്ളൂ എന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ആശാറാം തടവിലുള്ള ജോഥ്പൂര്‍ ജയിലിലെ പ്രത്യേക കോടതിയുടെതാണ് വിധി. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ആശ്രമത്തിലെ…
Read Moreപൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരം…
തൃശൂര്‍: പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരം. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുക. ഇന്നലെ രാവിലെ പുരത്തിന്‍റെ ആചാരപരമായ ചടങ്ങുകള്‍ക്കു തുടക്കമിട്ട് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു. ഇതോടെ പൂരത്തിന് തുടക്കമായി. പൂരത്തിനു വരുന്ന ദേവീ ദേവന്മാരുടെ സുഗമ സഞ്ചാരത്തിനു വഴിയൊരുക്കാനാണ് ഭഗവതി എഴുന്നള്ളുന്നതെന്നാണു സങ്കല്‍പമാണ് ആചാരപരമായ ഈ ചടങ്ങിനു പിന്നില്‍. ഒരുകാലത്തു ചെറിയ ചടങ്ങായിരുന്ന ഇതിന് ഇപ്പോള്‍ പതിനായിരങ്ങളുടെ പങ്കാളിത്തമാണ്. വർണങ്ങൾക്കും നാദങ്ങൾക്കും ഗന്ധങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. രാവിലെ വെയിൽ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ്…
Read Moreആദ്യവെടി പൊട്ടിച്ച് മല്ലികാർജുൻ ഖർഗെ: മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കും!
ബെംഗളൂരു :ഒളിഞ്ഞും തെളിഞ്ഞു കർണാടക കോൺഗ്രസിൽ ചർച്ചയിലുണ്ടായിരുന്ന വിഷയം അവസാനം ലോകസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, പാർട്ടി അധികാരത്തിലെത്തിയാൽ എം എൽ എ മാരുമായി ചർച്ച ചെയ്ത് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമാണ് ഖർഗെ അറിയിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. ബിജെപിയും ജെഡിഎസും പ്രതിസന്ധി നേരിടുന്നതിനാലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത്. ചാമുണ്ഡേശ്വരിയിൽ പരാജയം ഭയപ്പെട്ടുകൊണ്ടല്ല സിദ്ധരാമയ്യ ബദാമിയിൽ കൂടി മൽസരിക്കുന്നത്, രണ്ടിടത്തും അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്, ഖർഗേ…
Read More‘പോണ്‍ സൈറ്റുകള്‍’ സഭയ്ക്കുള്ളില്‍ കാണാന്‍ വീണ്ടും അനുവദിക്കാമോ?
ബെംഗളൂരു: വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് മുഖ്യകാരണം അശ്ലീല സൈറ്റുകളാണെന്ന്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് അല്പ സമയം മുന്‍പ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ 25 അശ്ലീല സൈറ്റുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രഖ്യാപനത്തിനുശേഷം അദ്ദേഹം രാജ്യത്തെ എല്ലാ അശ്ലീല സൈറ്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് രാജിവെയ്ക്കേണ്ടി വന്ന രണ്ട് മുന്‍ മന്ത്രിമാരാണെന്ന റിപ്പോര്‍ട്ടുകള്‍ ബിജെപി നേതൃത്വത്തെ ക്ഷീണിപ്പിച്ചിരിക്കുകയാണ്. 2012ല്‍…
Read Moreതെണ്ടുൽക്കറിന്റെ ജൻമദിനത്തിൽ സമ്മാനമായി വിജയം നൽകാൻ കഴിഞ്ഞില്ല; സച്ചിന്റെ കുട്ടികൾ 31 റണ്‍സിനു തോറ്റു.
മുംബൈ: സച്ചിൻ തെണ്ടുൽക്കറിന്റെ ജൻമദിനത്തിൽ സമ്മാനമായി വിജയം നൽകാൻ മുംബൈ ഇന്ത്യൻസിനു കഴിഞ്ഞില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സച്ചിന്റെ കുട്ടികൾ 31 റണ്‍സിനു തോറ്റു. 119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, ഹൈദരാബാദ് ബൗളർമാർക്കു മുന്നിൽ തകർന്ന് കേവലം 87 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യകുമാർ യാദവ്(34), കൃണാൽ പാണ്ഡ്യ(24) എന്നിവർക്കു മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. 19 പന്തിൽ മൂന്നു റണ്‍സായിരുന്നു വെടിക്കെട്ടുകാരനായ ഹാർദിക് പാണ്ഡ്യയുടെ സന്പാദ്യം. സണ്‍റൈസേഴ്സിനായി സിദ്ധാർഥ് കൗൾ 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.…
Read More“5 രൂപ” ഡോക്ടറും മൽസര രംഗത്ത്; ജനകീയനായ ഡോക്ടർ ശങ്കരെ ഗൗഡ മാണ്ഡ്യയിൽ പത്രിക നൽകി.
ബെംഗളൂരു :കോടികളുടെ ബിസിനസ് നടക്കുന്ന ആരോഗ്യരംഗത്ത് കേവലം അഞ്ച് രൂപയ്ക്കു രോഗികളെ ചികിൽസിച്ച് പ്രശസ്തനായ ഡോ.എസ്.സി.ശങ്കരെ ഗൗഡ മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. നടൻ എം.എച്ച്.അംബരീഷിന്റെ മണ്ഡലമായ ഇവിടെ ജെഡിഎസ് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മുൻ എംഎൽഎ എം.ശ്രീനിവാസിനു സീറ്റ് നൽകിയതിനാലാണ് ശങ്കരെഗൗഡ സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്. ജെഡിഎസ് ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്നും നല്ല രാഷ്ട്രീയക്കാരെ ജനങ്ങൾ കൈവിടില്ലെന്നും ശങ്കരെഗൗഡ പറഞ്ഞു. ക്ലിനിക്കിൽ എത്തുന്നവർക്ക് അഞ്ച് രൂപയ്ക്കും ഗ്രാമീണർക്കു സൗജന്യമായും ചികിൽസ നൽകുന്ന ശങ്കരെഗൗഡ ‘5 രൂപ ഡോക്ടർ’ എന്നാണ് അറിയപ്പെടുന്നത്
Read Moreമെട്രോ നിര്‍മാണത്തിനായി ഒരു വ്യാപാര സ്ഥാപനം പൊളിച്ചു മാറ്റുന്നതിന് നഷ്ട്ടപരിഹാരമായി നമ്മ മെട്രോ നല്‍കുന്നത് 100 കോടി രൂപ!
ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിന് വ്യാപാര സ്ഥാപനം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 100 കോടിരൂപ ബിഎംആർസിഎൽ നൽകും. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നത് ആദ്യമായാണ്.ഐടിപിഎൽ റോഡിലെ എട്ട് നില കെട്ടിടമാണ് മെട്രോ നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നത്. 74,000 ചതുരശ്ര അടി വിസ്തീർണത്തിൽ 2013ലാണ് എൻസിജി ഗാർനെറ്റ് എന്ന പേരിലുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. രണ്ട് നിലകളിൽ വ്യാപാര സ്ഥാപനങ്ങളും മൂന്ന് നിലകളിൽ ഹോട്ടലുമാണ് പ്രവർത്തിക്കുന്നത്.ബാക്കിയുള്ള മൂന്ന് നിലകളുടെ നിർമാണം പൂർത്തിയാകുന്നതിനിടെയാണ് മെട്രോ പാതയുടെ സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. കെആർ…
Read Moreകേമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘റണ്‍വേ മാരത്തോണ്‍’ സംഘടിപ്പിക്കുന്നു ..
ബെംഗലൂരു : പത്ത് വര്ഷം പിന്നിടുന്ന ബെംഗലൂരു രാജ്യാന്തര വിമാനത്താവളം ആഘോഷങ്ങളുടെ ഭാഗമായി റണ്‍വേ മാരത്തോണ്‍ സംഘടിപ്പിക്കുന്നു ..അടുത്ത മാസം 8 നാണ് പുറത്തുനിന്നുള്ള മത്സരാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് പത്ത് കിലോമീറ്റര്‍ ദൂരമുള്ള റണ്‍വേയില്‍ വെച്ച് മത്സരം നടത്തുന്നത് ..ഇതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ട് ഒഫീഷ്യല്‍ സൈറ്റ് ആരംഭിച്ചിട്ടുണ്ട് ..ഇതോടകം തന്നെ 400 ലേറെ എന്‍ട്രികള്‍ ലഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു …. വിദേശ രാജ്യങ്ങളിലടക്കമുള്ള വിമാനത്താവളങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം മാരത്തോണ്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത് ..എയര്‍ പോര്‍ട്ട് ഓപ്പറേഷനുകള്‍ക്ക്…
Read Moreനാടകാന്ത്യം വരുണയിലെ ചിത്രം തെളിഞ്ഞു; സിദ്ധരാമയ്യയുടെ മകൻ യെതീന്ദ്രക്കെതിരേ മറ്റൊരു ബിജെപി നേതാവ് പത്രിക നൽകി;നിഷ്കാസിതനായ വിജയേന്ദ്രക്ക് യുവമോർച്ച അദ്ധ്യക്ഷ സ്ഥാനം;പാർട്ടിയിലും കുടുംബാധിപത്യം വർദ്ധിപ്പിക്കാനുള്ള യെദിയൂരപ്പയുടെ ശ്രമങ്ങളെ എതിർ ചേരി തകർത്തത് ഇങ്ങനെ.
മൈസൂരു : കഴിഞ്ഞ 24 മണിക്കൂറിൽ ഹൈവോൾട്ടേജ് ഡ്രാമ അരങ്ങേറിയ മണ്ഡലമായിരുന്നു വരുണ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രക്കെതിരെ മത്സരിക്കാൻ കച്ചകെട്ടിയ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനെ ഹൈക്കമാന്റ് ഒരു ഫോൺ കോളിലൂടെ നിഷ്കാസിതനാക്കുന്ന നാടകമാണ് ഇന്നലെ അരങ്ങേറിയത്, തുടർന്ന വിവിധയിടങ്ങളിൽ അണികൾ പ്രതിഷേധിക്കുകയും ചെയ്തു. കർണാടകയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇന്ന് യെദിയൂരപ്പ യുമായി ചർച്ച നടത്തി ഒരു വിധം സ്ഥിതിഗതികൾ ശാന്തമാക്കി. അവസാന നിമിഷം പിൻമാറേണ്ടി വന്ന ബി വൈ വിജയേന്ദ്രക്ക് യുവമോർച്ചയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി സമാശ്വസിപ്പിച്ചു. ഹൈക്കമാന്റിനോട്…
Read More