തിരുവനന്തപുരം :അര്‍ഹിക്കുന്ന വേതന വര്‍ദ്ധനവ് തടഞ്ഞു വെച്ച് സര്‍ക്കാരും മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്നു ഇത്രയും കാലം നടത്തിവന്ന ഇരട്ടത്താപ്പിനെ കയ്യും മെയ്യുയുപയോഗിച്ചു നേരിട്ട നഴ്സുമാര്‍ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍ ..! സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി ..നിലവില്‍ 8975 /- ലഭിക്കുന്ന നേഴ്സുമാര്‍ക്ക് 20000/- അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ട് ..ഇതോടെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിച്ചു നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി സംഘടന അറിയിച്ചു …
അടിസ്ഥാന ശമ്പളത്തില്‍ തന്നെ ഇരട്ടിയിലേറെ വര്‍ദ്ധനവാണ് ഇതിലൂടെ ലഭ്യമാവുന്നത് …ഇവര്‍ക്ക് പരമാവധി 50 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും ..പുതുക്കിയ വര്‍ദ്ധനവിന് 2017 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യമുണ്ടാവും ….ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ക്ക് 16000 രൂപ മുതല്‍ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും പരാമാവധി 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും …മേല്പറഞ്ഞ വേതനത്തിന് പുറമേ ..സര്‍വീസ് വെയിറ്റെജ് ,ക്ഷാമ ബത്ത ,വാര്‍ഷിക ഇന്ക്രിമെന്റ് എന്നിവയും ലഭിക്കും …ആശുപത്രി കിടക്കയിലെ എണ്ണം അനുസരിച്ച് പരമാവധി 30000/- വരെ ശമ്പളം ലഭ്യമാവും ….
2013 ലെ മിനിമ വേതന വിജ്ഞാപന പ്രകാരം നഴ്സുമാര്‍ക്ക് ലഭിച്ചിരുന്ന വേതനത്തില്‍ വന്‍ വര്‍ദ്ധനവ് നല്‍കിയാണ് സര്‍ക്കാര്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിരിക്കുന്നത് ..ഏറെക്കാലമായി യു എന്‍ എ യുടെ നേതൃത്വത്തില്‍ നടന്ന അവകാശ പോരാട്ടങ്ങള്‍ ഇതോടെ വിജയമായി എന്നു തന്നെയാണ്ഉറപ്പാകുന്നത് ..ഇന്നലെ ശമ്പളം വര്‍ദ്ധിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ലേബര്‍ കമ്മീഷണറുടെ പി ആര്‍ ഓ മാത്രമാണ് അറിയിച്ചത് എന്നും സെക്രട്ടറി ഒപ്പിട്ട ഉത്തരവ് ആരും തന്നെ കണ്ടിട്ടില്ല എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു ..ഈ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന സമരം തകര്‍ക്കാര്‍ വേണ്ടിയുള്ള ഗൂഡ നീക്കമെന്നും മറ്റും നഴ്സുമാര്‍ സംശയിച്ചിരുന്നു..എന്നാല്‍ ഈ കാര്യം സമ്പന്ധിച്ചു , കാലതാമസം നേരിടാതെ എത്രയും വേഗം നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്മേല്‍ ആയിരുന്നു സമരം പിന്‍വലിച്ചത് …തൂവെള്ള വസ്ത്രം ധരിച്ചു 160 കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ചു ചേര്‍ത്തല കെ വി എം പരിസരത്ത് നിന്നും തുടക്കമിടുന്ന മാലാഖമാരുടെ സഹന സമരം സര്‍ക്കാരിനെ പിടിച്ചുലയ്ക്കുമെന്നു ഉറപ്പായിരുന്നു … തുടര്‍ന്നാണു എത്രയും വേഗം ധാരണയിലെത്താന്‍ നീക്കങ്ങള്‍ ആരംഭിച്ചത് …