അപകടം പറ്റിയ നാലാള്‍ക്ക് ആറു മണിക്കൂര്‍ പ്രഥമ ചികിത്സ നല്‍കിയപ്പോള്‍ ബില്ല് മൂന്നര ലക്ഷം രൂപ;ആതുരലയമോ അറവുശാലയോ പരമ്പര ഭാഗം 2

ഈ പരമ്പരയുടെ ആദ്യ ഭാഗം ഇവിടെ വായിക്കാം

ഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം.

ഇതും ലേഖകന്റെ അനുഭവത്തില്‍ നിന്ന് തന്നെ തുടങ്ങാം,ഒരു ദൂര യാത്ര കഴിഞ്ഞു വന്ന ഈ ലേഖകന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ അടയാളങ്ങള്‍ രൂപപ്പെട്ട തായി കണ്ടു,ചെറിയ രീതിയില്‍ ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.എന്നാല്‍ ആശുപത്രിയില്‍ പോയി ഒരു ത്വക് രോഗ വിദഗ്ദ്ധനെ കാണിക്കാം എന്ന് തീരുമാനിച്ചു,വിളിച്ചു ചോദിച്ചപ്പോള്‍ ആളുണ്ട് വരാന്‍ പറഞ്ഞു.അങ്ങനെ ആശുപത്രിയില്‍ എത്തി ആ ഭാഗത്ത്‌ പുതിയതായി തുറന്ന ആശുപത്രി ആണ്,ഞായറാഴ്ചകളില്‍ ഉച്ചക്ക് ശേഷം ശിശു രോഗ വിദഗ്ധന്‍ സൌജന്യമായി പരിശോധിക്കുന്നു എന്നും എഴുതി വച്ചിട്ടുണ്ട്.

ഡോക്ടറുടെ മുറിയിലേക്ക് കടന്നു കാര്യങ്ങള്‍ എല്ലാം പറഞ്ഞു,ശരീരത്തിലെ അടയാളങ്ങള്‍ എല്ലാം നോക്കിയതിനു ശേഷം ഡോക്ടര്‍ ചോദിച്ചു ,എന്തെങ്കിലും കെമിക്കലുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലിയാണോ ചെയ്യ്യുന്നത് ,അല്ല എന്ന് ഉത്തരവും നല്‍കി.ഔദ്യോഗികമായി ഒരു യാത്ര പോയിരുന്നു എന്നും ഒരു ചെറിയ നഗരത്തില്‍ ഒരു മോശം ഹോട്ടലില്‍ ഒരു ദിവസം തങ്ങേണ്ടിയും വന്നിരുന്നു എന്നും ഡോക്റെരെ അറിയിച്ചു.

ഡോക്ടര്‍ ഒരു കടലാസ്സില്‍ മൂന്നു ടെസ്റ്റുകള്‍ എഴുതി തന്നു ഇത് മൂന്നും ഇവിടെ തന്നെ ചെയ്തതിന് ശേഷം വീണ്ടും വരിക,ശരിയെന്നു പറഞ്ഞു പുറത്തിറങ്ങി കൌണ്ടറില്‍ കാശ് അടച്ചതിനു ശേഷം എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒരു പ്രാവശ്യം വായിച്ചു നോക്കി.രണ്ടാമത്തെ ടെസ്റ്റ്‌ ഷുഗര്‍ ലെവല്‍ മനസ്സിലക്കാന്‍ ഉള്ളതാണ് എന്ന് മനസിലായി .മൂന്നാമത്തെ ടെസ്റ്റ്‌ വായിച്ചപ്പോള്‍ ഞെട്ടി പ്പോയി,എച് ഐ വി ഉണ്ടോ എന്ന് നോക്കാനുള്ള ടെസ്റ്റ്‌ ,വീണ്ടും വീണ്ടും ഗൂഗില്‍ അടിച്ചു ശരി തന്നെ.ഒരു ഡോക്ടര്‍ സുഹൃത്തിനെ വിളിച്ചു,അവിടെനിന്നു തടി രക്ഷിച്ചു കൊള്ളാന്‍ അദ്ദേഹം,എന്തായാലും കാശു നഷ്ട്ടപ്പെട്ടു എങ്കിലും അവിടെ നിന്ന് ഒന്നും പറയാതെ പെട്ടെന്ന് ഇറങ്ങി പോന്നു.അന്യനാട്ടില്‍ പോയി ഹോട്ടലില്‍ താമസിച്ചു എന്ന് പറഞ്ഞതിന് എച് ഐ വി ടെസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞ മഹാനായ ഡോക്റെരുടെ പിതാവിനെ ഒന്ന് സ്മരിച്ചു.

അടുത്ത ദിവസം ഒരു ചെറിയ പോളി ക്ലിനിക്കില്‍ പോയി മറ്റൊരു ത്വക് രോഗ വിദഗ്ദ്ധനെ കാണിച്ചു ,അദ്ദേഹം ഒരാഴ്ചക്ക് തന്ന ക്രീമും സോപും മൂന്നു ദിവസം ഉപയോഗിച്ചപ്പോഴേ ശരീരത്തിലെ പാടുകള്‍ പമ്പ കടന്നു,രക്തം ടെസ്റ്റ്‌ ചെയ്യേണ്ടി ഒന്നും വന്നില്ല.എച് ഐ വിയും ഇല്ല.

ഇതേ ആശുപത്രിയെ കുറിച്ച് കെ എം സി സി യുടെ ഒരു അനുഭവം കൂടി ഇവിടെ ചേര്‍ക്കുന്നു,കേരള മുസ്ലിം കള്‍ച്ചരല്‍ സെന്റര് എന്ന സംഘടന വളരെ നല്ല രീതിയില്‍ നഗരത്തില്‍ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്,മലയാളികള്‍ നേരിടുന്ന   ഏതൊരു പ്രശ്നത്തിലും അവര്‍ ഓടിയെത്താരുണ്ട്.കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഹോസുര്‍ റോഡില്‍ ഒരു വാഹനാപകടം നടക്കുന്നത്.മലയാളികള്‍ നാലുപേര്‍ അടങ്ങുന്ന ഒരു വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു ,അടുത്തുള്ള ആശുപത്രി എന്ന നിലക്ക് മുകളില്‍ പറഞ്ഞ ആശുപത്രിയിലേക്ക് ആരൊക്കെയോ ചേര്‍ന്ന് കൊണ്ടുപോയി.പ്രാഥമിക ശുശ്രുഷ നല്‍കിയത് ആറു മണിക്കൂറില്‍ കുറവ് നേരത്തേക്ക്,അതിനു ശേഷം അപകട ചികിത്സക്ക് പ്രശസ്തമായ സ്പര്‍ശ് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ അവര്‍ തീരുമാനിച്ചു.ആറു മണിക്കൂര്‍ നേരത്തെ ചികിത്സയുടെ ചെലവ് മൂന്നര ലക്ഷം രൂപ !!

കെ എം സി സി യുടെ ഫേസ് ബുക്ക്‌ പേജില്‍ വന്ന സന്ദേശം ഇവിടെ ചേര്‍ക്കുന്നു

“*അറവുശാലയെ പോലും തോൽപിക്കും ഈ*
*ആതുരാലയം*

ബാംഗ്ലൂർ : 11/09/2017 ഇന്ന് രാവിലെ ഹൊസൂരിൽ വെച്ച് നടന്ന ആക്സിഡണ്ടിൽ കോഴിക്കോട് മാവൂർ സ്വദേശികളായ ഒരു അഞ്ചംഗ കുടുംബത്തിന് പരിക്കേൽക്കുകയും 2 പേരുടെ നില ഗുരുതരവുമാണ് അവിടെ കൂടിയ ആളുകളാണ് ആക്സിഡണ്ടിൽ പെട്ടവരെ XXXXXXXXXXX        ഹോസ്പിറ്റലിലേക്ക് മാറ്റിയത് വിവരമറിഞ്ഞ് KMCC പ്രവർത്തകർ ഹോസ്പിറ്റലിൽ എത്തുകയും ആരോഗ്യസ്ഥിതി ആരായുകയും ചെയ്തു നിജസ്ഥിതി മനസിലാക്കിയ പ്രവർത്തകർ വിദഗ്ദ ചികിത്സക്കായ് സ്പർശ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനായി ഡിസ്ചാർജ് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഹോസ്പിറ്റൽ അ ധികൃതർ ഡിസ്ചാർജ് നല്കാൻ തയ്യാറായില്ല ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം പ്രവർത്തകർ ബഹളം വെക്കുകയും അധികൃതർ ഡിസ്ചാർജ് ഷീറ്റ് നല്കുകയും 6 മണിക്കൂർ അഡ്മിറ്റ് ചെയ്തതിനുള്ള ചർജായി 350000 രൂപയുടെ ബില്ലാണ് ബന്ധുക്കൾക്ക് നല്കിയത്‌
ഗത്യന്തരമില്ലാതെ ബില്ല് നല്കി ഇപ്പോൾ സ്പർഷ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്
ആതുരാലയങ്ങളുടെ മറവിൽ അറവുശാലകൾ നടത്തുന്ന കൊള്ളക്കാരായ ഇത്തരക്കാരെ നിലക്കുനിർത്താൻ പൊതു സമൂഹം മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു ….
മരണത്തോട് മല്ലടിക്കന്ന ഒരു കുടുംബത്തെ പ്രാഥമിക ചികിത്സ മാത്രം നടത്തി കൊള്ളയടിച്ച മാനേജ്മെൻറിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവാൻ തയ്യാറെടുക്കുകയാണ് ബന്ധുക്കളും, നാട്ടുകാരും
ഇത്തരം കൊള്ളക്കാർക്കെതിരെ
ജന പങ്കാളിത്തത്തോടെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുന്നതിൽ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു….
ആ കുടുംബത്തിന്റെ അപകടനില തരണം ചെയ്ത് പൂർവ്വസ്ഥിതി പ്രാപിക്കാൻ എല്ലാവരും ദു ആ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു
*Mk നൗഷാദ്*
*ജന: സിക്രട്ടരി*
*ബാംഗ്ലൂർ KMCC*

*Just Provided primary treatment and charged for Rs 3,50,000. Perfect example of looting patients money*

*Hospital name :XXXXXXXX  *
*Location: XXXXXXXX ( Bangalore)*

Today ( 11-09-2017) , morning by 5 o’clock ,4 people met with an accident at hosur road Bangalore and were taken to *XXXXX hospital*. 2 people with serious injuries on their head, legs and arms and other 2 with minor injuries on legs and arms.

By 12 pm, patients relatives and friends reached hospital and got to know the XXXX hospital cannot provide better treatment and trying to loot money without even providing the proper treatment.

Relatives decided to take them to Sparsh hospital ( another hospital near by) for better treatment and requested best hospital management to get them discharged, management was not ready for it in the beginning of the conversation, after making noise and putting pressure on them finally management agreed to discharge patients.

Then worst part happened , * bill for 3,50,000 for the treatment for 7 hours*. ( bills copy attached).

Patients relatives thought it was mistake from the billing department , hence they went and asked management for clarification. The hospital Management was very rude and insisted family members to pay the entire money if the patients need to get discharged. Patients relatives had no other go , somehow they arranged money , paid full amount and moved patience to Sparsh hospital.

Pathetic hospital, aiming only looting money from patients !!!

Best hospital just seems to be a money looting factory .

*This has to be stopped!!!*

*Raise your voice and share max , people should be aware of it and this type of issues should not happen with anyone else*”(ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എം സി സി യെ ബന്ധപ്പെടുക.

വാര്‍ത്ത വായിച്ചല്ലോ ഇതാണ് നഗരത്തില്‍ നടക്കുന്നത്  ,കണ്ണ് തുറന്നു ജാഗരൂകരായിരിക്കുക,കഴിയുന്നിടത്ത് പ്രതികരിക്കുക…

നിങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതുക [email protected]

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us