ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ചാ നി​ര​ക്കി​ൽ കു​തി​ച്ചു​ചാ​ട്ടം!

ന്യൂ​ഡ​ൽ​ഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഡി​സം​ബ​ർ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ചാ നി​ര​ക്ക്  7.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 6.1 ശ​ത​മാ​ന​മാ​യി​രു​ന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ർ​വ് ആഭ്യന്തര വളര്‍ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ലി​യ കൂ​പ്പു​കു​ത്ത​ലാ​ണ് ആ​ഭ്യ​ന്ത​ര ഉത്പാദ​ന വ​ള​ര്‍​ച്ചാ നി​ര​ക്കി​ലു​ണ്ടാ​യ​ത്. 5.7 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്ക്. സെ​പ്റ്റം​ബ​റി​ൽ 6.5 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച. ഡിസംബര്‍ പാദത്തില്‍ വളര്‍ച്ചാ നിരക്ക് വീണ്ടും വര്‍ധിച്ചു.

തു​ട​ർ​ച്ച​യാ​യ അ​ഞ്ചു പാ​ദ​ങ്ങ​ളി​ലെ തിരിച്ചടികള്‍ക്കും ത​ള​ർ​ച്ചക്കും ശേ​ഷം വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശ്വാസമേകുന്നതാണ് വളര്‍ച്ചാ നിരക്കിലെ വര്‍ധന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us