മധുരപലഹാരങ്ങളും ജ്യൂസും വെള്ളവും നൽകാനുള്ള ടെണ്ടർ വിളിച്ചു;നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ ഉൽഘാടനം അകലെയല്ല;രാഷ്ട്രപതി വന്നേക്കും.

ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിന്റെ ഉൽഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി. രാഷ്ട്രപതി പ്രണാബ് മുഖർജിയെ ഉൽഘാടകനായി ക്ഷണിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളുമായി  ചർച്ച നടത്തിയിരുന്നു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാൽ ജൂൺ ആദ്യം ഉൽഘാടനം നടത്താനാണ് സർക്കാർ തീരുമാനം. ഉൽഘാടനത്തിനെത്തുന്നവർക്ക് മധുര പലഹാരങ്ങളും ജ്യൂസും നൽകാനുള്ള ടെൻഡർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 5000 ലഡു പാക്കുകളും അത്ര തന്നെ ജ്യൂസ്…

Read More

“അച്ചേ ദിന്നു”മായി എസ്ബിഐ;അടുത്ത മാസം ഒന്നാം തീയതി മുതല്‍ എടിഎം ഉപയോഗത്തിന് 25 രൂപ വീതം ഈടാക്കും.

ന്യൂഡല്‍ഹി: വീണ്ടും എസ്ബിഐയുടെ സര്‍വ്വീസ് ചാര്‍ജ് കൊള്ള. അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കും. ഇനിമുതല്‍ സൗജന്യ സര്‍വ്വീസ് നല്‍കേണ്ടെന്നാണ് തീരുമാനം. സിഡിഎംഎയില്‍ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനുമടക്കം സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐയുടെ ഓണ്‍ലൈന്‍, മൊബൈല്‍ പണ ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കും പണം ഡിപ്പോസിറ്റ് ചെയ്യുന്നതിന്  മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. ഡിപ്പോസിറ്റ് മിഷ്യീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. മുഴിഞ്ഞ…

Read More

ഇന്റർനെറ്റ് വേഗത കുറവുണ്ടോ? അടുത്തുള്ള ബിഎംടിസി ബസ്റ്റാന്റിലേക്ക് കയറിക്കോളൂ; ബസ്റ്റാന്റ്കളിൽ സൗജന്യ വൈഫൈ ഒരുക്കി ബിഎംടിസി.

ബെംഗളൂരു :യാത്രാ വിരസതയകറ്റാൻ ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്താൻ ഒരുങ്ങി ബി എം ടി സി. ബസ്റ്റാന്റുകളിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾ സ്വകാര്യ കമ്പനികളുമായി തുടരുകയാണെന്നും രണ്ടാഴ്ചക്കകം പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ നൽകിത്തുടങ്ങാനാണ് പദ്ധതിയെന്നും ബി എം ടി സി വൃത്തങ്ങൾ അറിയിച്ചു. മജസ്റ്റിക്, ശിവാജി നഗർ, ശാന്തിനഗർ, ബനശങ്കരി, യശ്വന്ത്പുര, ജയനഗർ കെങ്കേരി, വൈറ്റ് ഫീൽഡ്, കോറമംഗല, ഡൊമളൂർ, ബന്നാർഘട്ട സ്റ്റാൻറുകളിൽ ആണ് ആദ്യഘട്ടത്തിൽ സൗജന്യ വൈഫൈ ലഭിക്കുക. നിലവിൽ ബിഎംടിസി യുടെ വായുവജ്ര ബസിൽ സൗജന്യ വൈഫൈ ഉണ്ട്.ഇതു വിജയകരമായാൽ…

Read More

കേജ്രിവാള്‍ കുടുങ്ങും;മുഖ്യമന്ത്രിക്ക് എതിരായുള്ള തെളിവുകള്‍ സിബിഐ പരിശോധിക്കും

ഡല്‍ഹി : കോഴ ആരോപണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ തെളിവുകള്‍ സി ബി ഐ പരിശോധിക്കും. മൂന്ന് പരാതികളാണ് മുന്‍ മന്ത്രി കപില്‍ മിശ്ര നല്‍കിയിരിക്കുന്നത്. ടാങ്കര്‍ ഇടപാടിലെ കോഴപ്പണം, ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേട് എന്നിവ കൂടാതെ നേതാക്കളുടെ വഴിവിട്ട വിദേശയാത്രയെക്കുറിച്ചും കപില്‍ മിശ്ര പരാതി നല്‍കിയിട്ടുണ്ട്. രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാകും അഴിമതി തടയുന്നതിനുള്ള നിയമം അനുസരിച്ച് കെജ്‌രിവാളടക്കം അഞ്ച് എ എ പി നേതാക്കള്‍ക്കെതിരെ സി ബി ഐ കേസെടുക്കുക. അഴിമതി വിരുദ്ധ വിഭാഗവും കെജ് രിവാളിനെതിരെ കേസെടുത്തിട്ടില്ല. അതിനിടെ…

Read More

അവസാനം കേരള ആർ ടി സി നേർവഴിയിൽ;വാരാന്ത്യങ്ങളിൽ നാട്ടിലേക്ക് സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ചു, ഞായറാഴ്ചകളിൽ തിരിച്ചും പ്രത്യേക സർവ്വീസുകൾ;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു: വാരാന്ത്യങ്ങളിലെ തിരക്കിന് ശമനമാകാൻ കേരള ആർടിസി ഇനി മുതൽ വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ബസുകൾ ഓടിക്കും. നാട്ടിൽ നിന്നും തിരക്ക് കൂടുതലുള്ള ഞായറാഴ്ചകളിൽ  ബെംഗളൂരുവിലേക്കും സ്പെഷൽ സർവ്വീസുകൾ ഉണ്ടാകും. ഈ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് രണ്ടും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സ്പെഷൽ ബസുകളും ഉണ്ടാകും. മൈസൂരു കുട്ട വഴി സർവ്വീസ് നടത്തുന്ന ഈ ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു. അടുത്ത ആഴ്ച മുതൽ സ്പെഷൽ ബസുകളുടെ റിസർവേഷൻ തിങ്കളാഴ്ചകളിൽ തുടങ്ങും. തിരക്ക് അനുസരിച്ച് ഓരോ ആഴ്ചയിലേയും സ്പെഷൽ ബസുകളുടെ എണ്ണം തീരുമാനിക്കും.…

Read More

നഗരത്തില്‍ ടി വി താരത്തിനു നേരെ കയ്യേറ്റ ശ്രമം.

ബെംഗലുരു: നഗരത്തിൽ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗർ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബെംഗലുരുവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നിൽവച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാർ ഡ്രൈവർമാർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിട്ടുണ്ട്. സതീഷ്, പ്രവീൺ എന്നീ…

Read More

കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക്‌ രണ്ടാം ദിവസത്തിലേക്ക്;കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യത.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാനിടയുണ്ടെന്നാണ് ആശങ്ക. അതിനിടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളുമായി രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെ ആണ് പ്രതിഷേധം. എന്നാല്‍ സമരം കൊണ്ട് കാര്യമില്ലെന്നും കെ എസ് ആര്‍ ടി സിയുടെ…

Read More

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു;രണ്ടു ധീര ജവാന്‍ മാരുടെ മൃതദേഹം വികലമാക്കി പാകിസ്താന്‍;ഏതു നിമിഷവും തിരിച്ചടി.

ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ബിബിന്‍ റാവത് ജമ്മുകശ്|മീരില്‍ എത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. ഇന്നലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ വൈകിട്ട്, ബാങ്കിലേക്ക് പണവുമായി പോയ സംഘത്തിനു നേരെയും ആക്രമണമുണ്ടായി. ഇതില്‍ അഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി…

Read More

ഇന്നു മുതൽ 500 സ്പെഷൽ സർവ്വീസുകളുമായി കർണാടക ആർ ടി സി.

ബെംഗളൂരു: മെയ്ദിനം ബസവേശ്വരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മുതൽ കർണാടക ആർ ടി സി 500 സ്പെഷൽ ബസ് സർവീസുകൾ നടത്തും. കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി,ഗോവ എന്നിവിടങ്ങളിലേക്കുമാണ് അധിക സർവ്വീസുകൾ. ഇന്നു മാത്രം കേരളത്തിലേക്ക് കർണാടക ആർ ടി സി നടത്തുന്നത് 20 സ്പെഷൽ സർവ്വീസുകളാണ്.  

Read More

വിഷു- ഈസ്റ്റർ അവധി സ്പെഷൽ;കേരള ആർടിസിക്ക് റെക്കാർഡ് നേട്ടം; ബെംഗളൂരു സെക്ടറിൽ നിന്ന് നേടിയത് 18 ലക്ഷം രൂപ.

ബെംഗളൂരു : വിഷു – ഈസ്റ്റർ സ്പെഷൽ സർവീസുകളിൽ നിന്ന് കേരള ആർ ടി സിക്ക് റെക്കാർഡ് വരുമാനം. ബെംഗളൂരു സെക്ടറിൽ നിന്ന് 18 ലക്ഷം രൂപയാണ് സ്പെഷൽ സർവീസുകളിൽ നിന്ന് ലഭിച്ചത്.ഏപ്രിൽ 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നും 16, 17 തീയതികളിൽ കേരള ത്തിൽ നിന്നും തിരിച്ചുമാണ് സർവ്വീസ് നടത്തിയത്. ഇത്തവണ മുൻകൂട്ടി തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭിച്ചു.മുൻ വർഷങ്ങളിൽ അവസാന സമയം പ്രഖ്യാപിക്കുന്ന സ്പെഷലുകൾ മിക്കവർക്കും ഉപകാരപ്പെടുന്നില്ലായിരുന്നു. കൃത്യമായ…

Read More
Click Here to Follow Us