ബാഹുബലിയെയും രണ്ടാമൂഴത്തെയും വെല്ലാന്‍ വരുന്നു ദുര്യോധനന്റെ മഹാഭാരതം കന്നടയില്‍;”കുരുക്ഷേത്ര” യില്‍ ദുര്യോധനന്‍ ആകുന്നതു ദര്‍ശന്‍.

ബെന്ഗളൂരു : ബാഹുബലിയുടെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കര്‍ണാടകയിലും മഹാ ഭാരതം സിനിമയാകുന്നു,ദുര്യോധനനെ കേന്ദ്ര കഥാ പത്രമാക്കി “കുരുക്ഷേത്ര” എന്നാ പേരില്‍ ആയിരിക്കും ചിത്രം പുറത്തുവരിക.സാന്ടല്‍ വൂഡിലെ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍ ആയ നാഗന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് എം എല്‍ എ മുനിരത്ന ആണ്,മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മോഹന്‍ ലാല്‍ ചിത്രമായ വില്ലന്‍ ന്റെയും നിര്‍മാതാവ് ഇദ്ദേഹമാണ്.ജെ കെ ഭരവിയാണ് തിരക്കഥ എഴുതുന്നത്‌.ബാഹുബലിയെ പോലെ തന്നെ ബിഗ്‌ ബജറ്റ് ചിത്രമായിരിക്കും ഇതെന്ന് നിര്‍മാതാവ് എന്‍ മുനിരത്ന അറിയിച്ചു. നായക…

Read More

നോട്ടു നിരോധനം എന്തിനായിരുന്നു ?

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് കിട്ടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മുംബൈയിലും ഡൽഹയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിലെ നിയമസഭയിലെ ബിജെപി തേരോട്ടവുമാണ് ഇതിന് കാരണം. നോട്ട് നിരോധനത്തിനും സർജിക്കൽ സ്‌ട്രൈക്കിനും ശേഷം മിക്ക തെരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു നേട്ടം. ഒഡീഷയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേട്ടം ഉയർത്തി ബിജെപിയും മോദിയുടെ വിജയമായി നോട്ട് നിരോധനത്തെ പ്രകീർത്തിച്ചു. ശക്തനായ ഭരണാധികാരിയുടെ വിജയമായി ഇതിനെ വ്യാഖ്യാനിച്ചു. നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് ലോകബാങ്ക് സിഇഒ ക്രിസ്റ്റലീന ജോർജീവ…

Read More

ഈ വെള്ളിയാഴ്ചയും ഏഴ് സ്പെഷൽ സർവ്വീസുകൾ;എല്ലാം മൈസൂരു വഴി;തൃശൂർ, എറണാകുളം ബസുകളുടെ ബുക്കിംഗ് തുടങ്ങി; തിരക്ക് കൂടിയാൽ ഇനിയും ബസുകൾ അനുവദിക്കും.

ബെംഗളൂരു : കഴിഞ്ഞ വെള്ളിയാഴ്ചത്തെ പോലെ ഈ ആഴ്ചയും 7 സ്പെഷൽ സർവ്വീസുകൾ കേരള ആർടിസി പ്രഖ്യാപിച്ചു.തൃശൂർ, എറണാകുളം, കോഴിക്കോട്, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. എല്ലാ ബസുകളും മൈസൂരു വഴിയാണ് തൃശൂർ എറണാകുളം സർവ്വീസുകളുടെ റിസർവേഷൻ ഇന്നലെ തന്നെ ആരംഭിച്ചു. ബാക്കി സർവീസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും. കോഴിക്കോട്ടേക്ക് എക്സപ്രെസിന് പകരം ഇത്തവണ സൂപ്പർ ഫാസ്റ്റ് ബസുകളായിരിക്കും സർവീസ് നടത്തുക.

Read More

പിഴയടച്ചില്ലെങ്കിൽ ഇനി ട്രാഫിക് പോലീസ് വീട്ടിൽ വരും.

ബെംഗളൂരു : ട്രാഫിക് നിയമലംഘനം നടത്തി പിഴയടക്കാതെ മുങ്ങി നടക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പോലീസ് വീട്ടിൽ വരും. നോപാർക്കിംഗ്,സിഗ്നൽ  ലംഘനം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹന ഉടമകളുടെ വീട്ടിലേക്ക് നോട്ടീസ് അയക്കുകയോ സംഭവം നടന്ന സ്ഥലത്തു വച്ച് പിഴ ഈടാക്കുകയോ ആണ് ഇപ്പോൾ ട്രാഫിക് പോലീസ് ചെയ്തു വരുന്നത്. എന്നാൽ നോട്ടീസ് ലഭിച്ചിട്ടും നല്ലൊരു ശതമാനം ആളുകളും പിഴ അടക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വീടുകളിലെത്തി പിഴ പിരിച്ചെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രാഫിക് പോലീസ് മേധാവി വ്യക്തമാക്കി. പിഴയടക്കാത്ത ഇരുപതിനായിരത്തിലേറെ കേസുകളുണ്ട് അതിൽ…

Read More

ബിഎംടിസി ബസുകളിലെ കാഴ്ച മറക്കുന്ന പരസ്യങ്ങൾ നീക്കാൻ തീരുമാനം

ബെംഗളൂരു : ബിഎം ടി സി ബസുകളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്, പല ബസുകളിലേക്കും  പുറത്തെ കാഴ്ച കാണാൻ കഴിയാത്ത വധത്തിൽ ആണ് ഗ്ലാസുകളിൽ പരസ്യം പതിച്ചിരിക്കുന്നത്. പല ബസുകളിലും ആവശ്യമായ വെളിച്ചം പോലും ലഭ്യമാകാത്ത വിധത്തിലാണ് പരസ്യങ്ങൾ. ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് തന്നെ തങ്ങൾ എത്തിയ സ്ഥലം മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് പരസ്യങ്ങൾ ,നിന്ന് യാത്ര ചെയ്യുന്നവർക്ക് ഒരു വിധത്തിലും പുറത്തേക്ക് കാണാൻ കഴിയില്ല. ഇത്തരം പ്രശ്നങ്ങളെ കുറിച്ചുള്ള തുടർച്ചയായ പരാതികൾ മുൻനിർത്തി ബിഎംടിസി പുതിയ തീരുമാനമെടുത്തു. ഇനി…

Read More

സുരക്ഷ ആപ്പുകൾ പണി തുടങ്ങി,ബസിൽ പെൺകുട്ടിയെ ഉപദ്രവിച്ച ടെക്കിക്ക് പണി കിട്ടി.

ബെംഗളൂരു : സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കഴിഞ്ഞ മാസം ബെംഗളൂരു സിറ്റി പോലീസ് ഏതാനും ചില മൊബൈൽ ആപ്പുകൾ പുറത്തിറക്കിയിരുന്നു. അതിലൊന്നാണ് “നോ യുവർ പോലീസ് സ്റ്റേഷൻ ” എന്നത്. അടിയന്തിര ഘട്ടത്തിൽ പോലീസ് സഹായം തേടാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് തന്നെ ഉപദ്രവിച്ച ആളെ യുവതി കുടുക്കിയതാണ് ഏറ്റവും പുതിയ വാർത്ത. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തന്നെ ഉപദ്രവിച്ച ആൾക്കെ തിരെ പരാതി നൽകുകയായിരുന്നു, ഇതേ തുടർന്ന് വൈറ്റ് ഫീൽഡ് ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന മധുസൂദൻ റാവുവിനെ, ബെല്ലന്തൂർ…

Read More

ലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയ ?

ലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അഭ്യൂഹം. അപകടകാരിയായ വാന്നാ ക്രൈ വൈറസിന്‍റെ ചില ആദ്യകാല പതിപ്പുകള്‍ ഉത്തരകൊറിയന്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹം ബലപ്പെടുത്തുന്നത്. ഇതിനിടയില്‍ ഇന്ത്യയില്‍ ബംഗാളിലും വാന്നാ ക്രൈ ആക്രമണം സ്ഥിരീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലായി 3ലക്ഷം കന്പ്യൂട്ടറുകളെ ബാധിച്ച വാണാ ക്രൈ ആക്രമണത്തിന് പിന്നില്‍ കൊറിയന്‍ ബന്ധമുണ്ടെന്ന  സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസിന്‍റെ വൈബ്സൈറ്റില്‍ ഈ  വൈറസിന്‍റെ ചില വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ലസാറസില്‍ കണ്ടത്…

Read More

ഭയമില്ലാതെ ഇനി ധൈര്യമായി നഗരത്തിൽ സൈക്കിൾ സവാരി നടത്താം; സൈക്കിളുകൾക്കായി പ്രത്യേക പാതക്ക് അനുമതി.

ബെംഗളൂരു: പരാതികൾക്ക് പരിഹാരമായി സൈക്കിളുകൾക്ക് മാത്രമായി ഉദ്യാന നഗരിയിൽ പുതിയ ഒരു പാത ഒരുങ്ങുന്നു.എച്ച് എസ് ആർ ലേഔട്ടിൽ 27.5 കിലോമീറ്ററിലാണ് പ്രത്യേക സൈക്കിൾ പാത തയ്യാറാകുന്നത്. റോഡിൽ മറ്റു വാഹനങ്ങളെ കുറിച്ചുള്ള ഭയം കൂടാതെ സൈക്കിളിൽ സഞ്ചരിക്കാവുന്ന പാതക്ക് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ടേഷൻ 18.5 കോടി രൂപ അനുവദിച്ചു. നല്ല കാലാവസ്ഥയും സമതലമായ റോഡുകളോടും കൂടിയ നഗരത്തിൽ ദിനം പ്രതി സൈക്കിൾ പ്രേമികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബെംഗളൂരു നഗരത്തിലെ റോഡുകളിൽ സൈക്കിൾ സവാരി അത്ര സുരക്ഷിതമല്ല.പുതിയതായി നിർമ്മിച്ച…

Read More

രണ്ട് നടൻമാരുടെ മരണത്തിനിടയാക്കിയ ദുനിയാ വിജയിന്റെ “മസ്തിഗുഡി” റിലീസ് ചെയ്തു.

ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു സാന്ഡൽവൂഡിനെ ദുഖത്തിലാഴ്ത്തിയ ആ സംഭവം നടന്ന്, സിനിമാ ചിത്രീകരണത്തിനിടയിൽ രണ്ട് സിനിമാ താരങ്ങൾ തടാകത്തിൽ മുങ്ങി മരിച്ചു. അനിൽ കുമാർ, രാഘവ ഉദയ് എന്ന് പേരുള്ള രണ്ടു നടൻമാരാണ് അശാസ്ത്രീയമായ സിനിമാ ചിത്രീകരണത്തിന്റെ ബലിയാടാക്കപ്പെട്ടത്. ബെംഗളൂരുവിലെ പ്രാന്ത പ്രദേശമായ തിപ്പ ഗൊണ്ടന ഹള്ളി തടാകത്തിലാണ് ആ ജീവനുകൾ പൊലിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സംഘട്ടന സംവിധായകൻ രവിവർമ്മ അടക്കമുളളവരെ പോലീസ് അറെസ്റ്റ് ചെയ്തിരുന്നു. ദുനിയാവിജയ് നായകനായ “മസ്തിഗുഡി” എന്ന ചിത്രം കഴിഞ്ഞ ആഴ്ച റിലീസായി. നല്ല നിലയിൽ പ്രദർശനം തുടരുന്നതായാണ്…

Read More

നീരാളിപ്പിടിയില്‍ ഞെട്ടിത്തരിച്ച് സൈബര്‍ ലോകം.

ലണ്ടന്‍ : തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കെയാണ് തിങ്കളാഴ്ച മറ്റൊരു സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ റിസര്‍ച്ചര്‍ ‘മല്‍വേര്‍ ടെക്’ രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താത്ത ഇരുപത്തിരണ്ടുകാരനായ ഇദ്ദേഹമാണ് ശനിയാഴ്ചത്തെ സൈബര്‍ ആക്രമണം കണ്ടെത്തുകയും കൂടുതല്‍പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് തടഞ്ഞതും. കഴിഞ്ഞദിവസത്തെ ആക്രമണം ഒരുപരിധിവരെ കണ്ടെത്താനും തടയാനും തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, തിങ്കളാഴ്ച വീണ്ടും ഉണ്ടായേക്കാവുന്ന ആക്രമണത്തെ തടയാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ‘മല്‍വേര്‍ ടെക്’ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള…

Read More
Click Here to Follow Us