മധുരപലഹാരങ്ങളും ജ്യൂസും വെള്ളവും നൽകാനുള്ള ടെണ്ടർ വിളിച്ചു;നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ ഉൽഘാടനം അകലെയല്ല;രാഷ്ട്രപതി വന്നേക്കും.

ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിന്റെ ഉൽഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി. രാഷ്ട്രപതി പ്രണാബ് മുഖർജിയെ ഉൽഘാടകനായി ക്ഷണിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങളുമായി  ചർച്ച നടത്തിയിരുന്നു.

റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞാൽ ജൂൺ ആദ്യം ഉൽഘാടനം നടത്താനാണ് സർക്കാർ തീരുമാനം.

ഉൽഘാടനത്തിനെത്തുന്നവർക്ക് മധുര പലഹാരങ്ങളും ജ്യൂസും നൽകാനുള്ള ടെൻഡർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 5000 ലഡു പാക്കുകളും അത്ര തന്നെ ജ്യൂസ് ടെട്രാ പാക്കുകളുമാണ് ചടങ്ങിനെത്തുന്നവർക്ക് വേണ്ടി തയ്യാറാക്കുന്നത്. കുടിവെള്ളവും വിതരണം ചെയ്യും.

നോർത്ത് സൗത്ത് കോറിഡോറിൽ സമ്പി ഗെ റോഡു മുതൽ നാഷണൽ കോളേജ് വരെയുള്ള തുരങ്ക പാതയിൽ മെട്രോ ട്രെയിനിന്റെ അതിവേഗത്തിലുള്ള പരീക്ഷണ സർവ്വീസ് 25 ന് ഉള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

അതിന് ശേഷം റയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയുണ്ടാകും. അന്തിമ അനുമതി ലഭിച്ച ശേഷമേ വാണിജ്യ സർവ്വീസ് ആരംഭിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us