അൽഫാരോയുടെ ഇരട്ട ഗോളിൽ പൂനെയ്ക്ക് വിജയം

മഹാരാഷ്ട്ര ഡേർബിയിൽ പൂനെ സിറ്റി എഫ് സിക്കു വിജയം , പൂനെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോപ്ലകസ് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുബൈ എഫ്‌ സിയെ തോൽപ്പിച്ചു പൂനെ സിറ്റി എഫ് സി വിജയം നേടി .

ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളിലൂടെ തുടങ്ങിയ മത്സരത്തിൽ ആഥിതേയരായ പൂനെയ്ക്കു തന്നെയായിരുന്നു ആധിപത്യം എന്നാൽ 15ആം മിനിറ്റുട്ടിൽ ബൽവിന്ത് സിംഗിനു കിട്ടിയ ബോളുമായ് കുതിച്ചു ബോക്സിൻ്റെ വെളിയിൽ നിന്നും നേടിയ പവർഫുൾ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുബൈ മുന്നിലെത്തി. തുടർന്ന് മാർസലീനോ , എമിലിയാനോ അൽഫാരോ സഖ്യം തുടർച്ചയായി മുബൈ ഗോൾ പോസ്റ്റിലേക്ക് ആക്രമണ ഫുട്‌ബോൾ അഴിച്ചു വിട്ടു പലപ്പോഴും മുബൈ ഗോൾക്കീപ്പർ അമ്രീന്ദ് സിംഗ് രക്ഷകനായ്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

രണ്ടാം പകുതിയിൽ മാർസലീനോയ്ക്ക് കൂട്ടായ് കീൻ ലൂയിസ് എത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു മുബൈ പ്രതിരോധത്തിൽ ലൂസിയാങ്കോയുടെ മികച്ച പ്രകടം വഴി പൂനെയുടെ പല നീക്കങ്ങളും തടഞ്ഞു, 74 ആം മിനുട്ടിൽ ബ്രസീലിയൻ ഡിയാഗോ കാർലോസിനെ ബോക്സിൽ വെച്ച് ഫൗൾ ചെയ്തതോടെ റഫറി പെനാൽറ്റി വിധിച്ചു , അമ്രീന്ദറിനു ഒരവസരവും കൊടുക്കാതെ അൽഫാരോ വലകുലുക്കിയപ്പോൾ 1:1

വിജയ ഗോളിനായ് ഇരുടീമുകളും പോരാടി ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ അവസാന മിനുട്ടുകളിൽ ജോനാഥൻ ലൂക്കയുടെ ലോങ് പാസ് കളക്ട് ചെയ്ത ഡിയാഗോ കാർലോസ്, അഡ്വാൻസ്ഡായി ഒരുപാട് മുന്നിൽ കയറിയ അമ്രീന്ദ് സിംഗിൻ്റ സൈഡിലൂടെ അൽഫാരോക്ക് പാസ് ചെയ്യുന്നു സിമ്പിൾ ടാപ്പ്ഇൻ ലൂടെ മനോഹരമായി ഗോൾ വലകുലുക്കിയപ്പോൾ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ വസന്തം കണ്ടു ബ്രസീലിയൻ ഡിയാഗോയുടെ പാസിൽ ഉറുഗ്വായുടെ അൽഫാരോയുടെ ഫിനിഷ് ….ബാലെവാടി സ്റ്റേഡിയത്തിൽ കൂടിയ ആയിരങ്ങൾ ആഘോഷത്തോടെ പിരിഞ്ഞു….

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

മുബൈ എഫ് സിയുടെ ജേർസൺ വിയേര ഹീറോ ഓഫ് മാച്ച് അവാർഡ് നേടിയപ്പോൾ അൽഫാരോ സ്വിഫ്റ്റ് മൊമെൻ്റ് ഓഫ് ദി മാച്ച് അവാർഡും പൂനെ ഗോൾക്കീപ്പർ കമൽജീത്ത് സിംഗ് എമേർജിഗ് പ്ലെയർ അവാർഡും നേടി

നാളത്തെ മത്സരത്തിൽ ഗോവൻ തട്ടകത്തിൽ ഗോവ എഫ് സി , ബാഗ്ലൂർ എഫ് സി യെ നേരിടും……

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts