ബെംഗളൂരു∙ ഹഡ്സൻ സർക്കിളിന് സമീപത്തെ ബന്നപ്പ പാർക്കിൽ ഇന്നലെ രാവിലെ മുതൽ ഉൽസവ മേളമായിരുന്നു. സമ്പഗിനഗർ വാർഡിലെ ഇന്ദിരാ കന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനുള്ള ആവേശത്തിലായിരുന്നു പലരും. കോളജുകളിൽ നിന്ന് സംഘമായെത്തിയ കൗമാരക്കാരാണ് കൂടുതൽ. ഉച്ചഭക്ഷണത്തിനായി 12ന് മുൻപേ തന്നെ നൂറിലധികം പേർ കന്റീന് മുന്നിൽ നിലയുറപ്പിച്ചു. 12.30നു വിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൂടിയതോടെ ചാനൽ സംഘങ്ങൾ എത്തിയെങ്കിലും ഭക്ഷണം മാത്രം എത്തിയില്ല. ഉദ്ഘാടന ദിനത്തിൽ രാത്രിയിലെ സൗജന്യ ഭക്ഷണം നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ചിലർ. തമിഴ്നാട്ടിലെ അമ്മ കന്റീനിൽ കൂടുതൽ വിഭവങ്ങൾ ലഭിക്കുന്നതിന്റെ വിശേഷങ്ങൾ…
Read More