ഇതിനിടെ കുറെ ഏറെ വിവാദങ്ങള്‍…. ആരോപണങ്ങള്‍, പ്രാത്യാരോപണങ്ങള്‍…. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വിവേചനാധികാരം പ്രയോഗിച്ചു. അത് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.
കോണ്ഗ്രസ് വിമതനെ പിന്തുണച്ചതെയുള്ളൂ, തങ്ങളുടെ രണ്ടു സ്ഥാനാര്‍ഥി കളും വിജയിച്ചു, എന്ന ന്യായം ബി ജെ പി ക്കുണ്ട്, എന്നാല്‍ ബി ജെ പി അത്ര നിഷ്കളങ്കമായ കളി ഒന്നുമല്ല കളിച്ചത് എന്ന് വ്യക്തമാണ്. കോണ്ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കുവാനുള്ള കരുനീക്കങ്ങള്‍ അവര്‍ വളരെ കണിശമായി നടത്തിയിരുന്നു, അതില്‍ അവര്‍ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ ചാക്കില്‍ കയറിയവര്‍ വെറും ആര്‍ത്തി പണ്ടാരങ്ങള്‍ ആയിരുന്നു….. കാരണം തങ്ങളുടെ ജോലി തങ്ങള്‍ കൃത്യമായി ചെയ്തു എന്ന് മുതലാളിയെ ബോധിപ്പിക്കേണ്ടത്, പറഞ്ഞുറപ്പിച്ച പണം കൃത്യമായി കിട്ടാന്‍ ആവശ്യമാണ് എന്നവര്‍ കരുതിയെങ്കില്‍ അവരുടെ കൊച്ചു ബുദ്ധിയെ കുറ്റം പറയാന്‍ ഒക്കില്ല. അതിലും നമ്മള്‍ ചിന്തിക്കേണ്ട കാര്യം, അല്ലെങ്കില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം, നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികള്‍ക്ക് അവര്‍ വഹിക്കുന്ന സ്ഥാനത്തെ കുറിച്ചോ, അവര്‍ ഉപയോഗിക്കുന്ന അധികാരങ്ങലെക്കുരിച്ചോ, അവര്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചോ യാതൊരു വിവരവും ഇല്ല എന്നതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു യോഗ്യതാ പരീക്ഷ തന്നെ ആവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യവും അന്തസും ഉയര്‍ത്താന്‍ അതാവശ്യമാണ്.
ഇവിടെ പ്രസക്തമായ ചില കാര്യങ്ങള്‍ ഉണ്ട്. ഞാന്‍ മുന്‍പ് ഒരു കമന്റില്‍ സൂചിപ്പിച്ചതുപോലെ, റിസള്‍ട്ട് എങ്ങിനെ വന്നാലും ബി ജെ പിക്കെതിരെ മുന്‍കൂട്ടി പോസ്റ്റ് തയാറാക്കി വെച്ചിരുന്ന കുറെ മാര്‍ക്സിസ്റ്റ്, ആപ്പ് സുഹൃത്തുക്കള്‍ ഉണ്ട്. പട്ടേല്‍ ജയിച്ചാല്‍ ബി ജെ പി മൂഞ്ചി എന്നും, പട്ടേല്‍ തൊട്ടാല്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും ….
മറ്റൊന്ന് കുതിരക്കച്ചവടം ആണ്. ബി ജെ പി വ്യാപകമായി പണം ഇറക്കി എം എല്‍ എ മാരെ ചാക്കില്‍ കയറ്റുന്നു എന്നാണു പ്രതിപക്ഷ ആരോപണം. അത് വെറും ആരോപണം മാത്രമാണ് എന്നൊന്നും എനിക്കും അഭിപ്രായമില്ല, പക്ഷെ ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ, പ്രതിപക്ഷവും അത്ര നിഷ് കളങ്കന്‍മാര്‍ ആയിരുന്നോ… എം എല്‍ എ മാര്‍ കൂറ് മാറുന്നത് കുതിരക്കച്ചവടം മൂലമാണെങ്കില്‍ കോണ്ഗ്രസും അതുതന്നെ നടത്തി എന്ന് സമ്മതിക്കേണ്ടി വരും. സകലരെയും ഞെട്ടിച്ചുകൊണ്ട് ഒരു ബി ജെ പി എം എല്‍ എ ക്രോസ് വോട്ടു ചെയ്തു എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. വലിയ വലിയ കളികള്‍ കളിച്ചിരുന്ന ബി ജെ പി യുടെ മുഖതിനെട്ട അടിയാണ് ആ കൂറുമാറ്റം. ഏറ്റവും വലിയ നാണക്കേടും. ചാക്കുമായി ഇറങ്ങിയപ്പോള്‍ കയിലുള്ളത് സുരക്ഷിതമാണോ എന്ന് ശ്രദ്ധിക്കുവാന്‍ അവര്‍ മറന്നു. എന്തായാലും ബി ജെ പി യെ സംബന്ധിച്ച് ഇന്നലത്തെ സംഭവവികാസങ്ങള്‍ വലിയ ഒരു പാഠമാണ്.
ഇവിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അന്തിമ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ചട്ടം ലംഖിച്ചു വോട്ടു ചെയ്ത രണ്ടു കോണ്ഗ്രസ് വോട്ടുകള്‍ കമ്മീഷന്‍ അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നു. ആ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വന്തം അധികാരം ഉപയോഗിച്ച് കൈക്കൊണ്ടാതാണ്. ഇക്കാര്യത്തില്‍ കീഴ് വഴക്കങ്ങള്‍ അവര്‍ കണക്കിലെടുത്തില്ല. പ്രതിപക്ഷത്തു നിന്നും ഭരണ പക്ഷപത്തു നിന്നും ശക്തമായ സമ്മര്‍ദ്ദം തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ ഉണ്ടായിരുന്നു എന്ന് ഇന്നലത്തെ രാത്രി വാര്‍ത്തകള്‍ വീക്ഷിച്ച ഏവര്‍ക്കും മനസ്സിലാവും. വളരെ ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഭരണപക്ഷത്തിന് എതിരായ ഒരു തീരുമാനം അവര്‍ കൈക്കൊണ്ടത്. അത് ഏതാണ്ട് അപ്രതീക്ഷിതമായിരുന്നു എന്ന് പറയാതെ വയ്യ. വേണമെങ്കില്‍ മറിച്ചൊരു തീരുമാനം എടുക്കാനുള്ള കീഴ് വഴക്കങ്ങളും ന്യായീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ ഉണ്ടായിരുന്നു.
ഇനിയാണ് പ്രസക്തമായ ചില കാര്യങ്ങള്‍, അല്ലെങ്കില്‍ സംശയങ്ങള്‍ എനിക്കുള്ളത്. എതിരാളികള്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്ന, ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു സര്‍ക്കാര്‍ ആണോ ഇന്ത്യ ഭരിക്കുന്നത്. ? മൃഗീയ ഭൂരിപക്ഷത്തോടെ, ദുര്‍ബ്ബലമായ
പ്രതിപക്ഷവുമായി ഭരിക്കുന്ന സര്‍ക്കാരിനെ ഒട്ടും ഭയക്കാതെ തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണ ഘടനാ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു എന്നുള്ളത് നല്‍കുന്നത് എന്ത് സൂചനയാണ്.? വോട്ടിംഗ് മെഷീന്‍ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുകയും അപഹാസ്യപ്പെടുത്തുകയും ചെയ്ത ചില കക്ഷികള്‍ ഇന്ത്യയില്‍ ഉണ്ട്. അത് കൊണ്ഗ്രസോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ മറ്റു ഇടതു കക്ഷികളോ അല്ല. ഭരണ ഘടനാ സ്ഥാപനങ്ങള്‍ക്ക് യാതൊരു ബഹുമാനവും വിലയും കല്‍പ്പിക്കാത്ത തൃണമൂല്‍ കോണ്ഗ്രസും ആപ്പും ആണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത ഈ തീരുമാനത്തോടെ, അവര്‍ മുന്‍പുന്നയിച്ച ആരോപണങ്ങള്‍ പിന്‍ വലിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഇന്ത്യന്‍ ജനതയോടും മാപ്പ് പറയാന്‍ തയാറാവുകയും ചെയ്യുമോ…?