ബെംഗളൂരു : കന്നഡ ഓക്കൂട്ട (കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മ) നടത്തുന്ന ബന്ദ് ആരംഭിച്ചു.നഗരത്തിൽ ഇതുവരെ ജനജീവിതത്തെ ബന്ദ് ബാധിച്ചിട്ടില്ല.ബി എം ടി സി യും മെട്രോയും സ്വകാര്യബസുകളും സാധാരണ നിലയിൽ സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. വരൾച്ചമൂലം കടക്കെണിയിലായ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, മഹാദേയി നദീജല തർക്കം പരിഹരിച്ചു കലസ – ബണ്ഡൂരി കനാൽ പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് കർണാടക ഓക്കൂട്ട അദ്ധ്യക്ഷൻ വാട്ടാൾ നാഗരാജ് ബന്ദ് പ്രഖ്യാപിച്ചത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ്…
Read More