ഈ വര്‍ഷത്തെ വിഷു പിറക്കുന്നത് വിശാഖം മൂന്നാംപാദത്തിലാണ്. 2017 ഏപ്രില്‍ 14 ന് രാത്രിയില്‍ 02.04.05 മിനിറ്റിന് (ഗണനം: കൊല്ലം ജില്ല) മകരം രാശിയില്‍ കറുത്തപക്ഷത്തില്‍ തൃതീയ തിഥിയില്‍ പശുക്കരണത്തില്‍ വിഷു പിറക്കുന്നു. വിഷുസംക്രമ സമയംകൊണ്ട് നാടിന് ഗുണവും നക്ഷത്രവും തിഥിയും കൊണ്ട് നാടിന് ഗുണദോഷസമ്മിശ്രവും സുരഭിക്കരണത്താല്‍ ഗുണവും രാശിയാല്‍ (തുലാക്കൂര്‍) ഗുണഫലവും വരുന്നതാണ്. വിഷുഫലം പൊതുവെ ഒരുവര്‍ഷത്തെ ഫലമായി കാണാവുന്നതാണ്. എന്തെന്നാല്‍ 1192 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും മലയാളവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയിരുന്നത് മേടവിഷു മുതലായിരുന്നു. ദശാപഹാര കാലവും ചാരവശാല്‍ ശനിയും വ്യാഴവും മോശമായി നില്‍ക്കുന്നവര്‍ക്ക്…
Read MoreDay: 6 April 2017
മോഡിക്ക് ജീവശാസ്ത്ര പരമായ കുഴപ്പമുണ്ട്;അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചത്:എം എം മണി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി എം.എം. മണി. മോദിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാണ് മണിയുടെ വിവാദ പരാമര്‍ശം. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും മണി പറഞ്ഞു. രാവിലെ ജിഷ്ണുവിന്‍റെ അമ്മ മഹിജക്കതിരെയെയും മണി സംസാരിച്ചിരുന്നു. മഹിജ ബിജെപിയുടെയും ആർഎസ്എസ്സിന്റെയും യുഡിഎഫിന്റെയും കയ്യിലാണെന്നും അവരോട് സഹതാപമുണ്ടെന്നും, നേരത്തെ മുഖ്യമന്ത്രിയോട് കാണാൻ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മണിയുടെ വാക്കുകള്‍ .
Read Moreഇനി കാര്‍ഡ് വച്ചും ട്രാഫിക് പിഴ അടക്കാം;സംവിധാനം ആദ്യം നിലവില്‍ വരുന്നത് ബെന്ഗലൂരുവില്‍.
ബെന്ഗളൂരു : ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഉള്ള പിഴ ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടക്കാനുള്ള സംവിധാനം സ്മാര്‍ട്ട് മൊബൈല്‍ ടാബ്ലെറ്റ് ടെര്‍മിനല്സ് (എസ് എം ടി ടി) ബെന്ഗളൂരു പോലിസ് ഉടന്‍ നടപ്പിലാക്കും. ഇതോടെ പിഴയടക്കാന്‍ കറന്‍സി രഹിത പദ്ധതി കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറും ബെന്ഗളൂരു.നിലവില്‍ ബ്ലാക്ക്‌ബെറിയുടെ സംവിധാനം ഉപയോഗിച്ചാണ് നഗരത്തില്‍ ട്രാഫിക് നിയമ ലംഘകരില്‍ നിന്നും പിഴ ഈടാക്കുന്നത്.ഓരോ വാഹനവും നടത്തിയ ട്രാഫിക് നിയമ ലംഘനത്തിന്റെ വിശദ വിവരങ്ങള്‍ ലഭിക്കുന്ന ബ്ലാക്ക് ബെറി സംവിധാനം 2007 ലാണ്…
Read Moreകേജ്രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തി;അനുമതിയില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുത്ത 400 ഫയലുകള്‍ പരിശോധിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ശുംഗ്ലു അധ്യക്ഷനായ മൂന്നംഗ കമ്മറ്റി റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചതിലുമടക്കം ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് പണിയാന്‍ സ്ഥലം അനുവദിച്ച നടപടി നിയമസാധുതയില്ലാത്തതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം ഡിസിഡബ്ലു ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാളിന് വസതി അനുവദിച്ചതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. ലെഫ്‌നനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ കെജ്‌രിവാളിന്റെ സര്‍ക്കാര്‍ തീരുമാനങ്ങള്‍, നടത്തിയ നിയമനങ്ങള്‍ എന്നിവ 100 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.…
Read Moreഹര്‍ത്താല്‍ പൂര്‍ണം;ജിഷ്ണുവിന്റെ അമ്മ ആശുപത്രിയില്‍ നിരാഹാരം തുടരുന്നു.
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും അവിടെ നിരാഹാര സമരം തുടരുകയാണ്. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം പൂര്‍ണ്ണമാണ്. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ നിരത്തിലിറങ്ങിയത്. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ്,…
Read More