ഇനി കാര്‍ഡ്‌ വച്ചും ട്രാഫിക്‌ പിഴ അടക്കാം;സംവിധാനം ആദ്യം നിലവില്‍ വരുന്നത് ബെന്ഗലൂരുവില്‍.

ബെന്ഗളൂരു : ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ക്ക് ഉള്ള പിഴ ക്രെഡിറ്റ് കാര്‍ഡ്‌- ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അടക്കാനുള്ള സംവിധാനം സ്മാര്‍ട്ട്‌ മൊബൈല്‍ ടാബ്ലെറ്റ് ടെര്‍മിനല്സ് (എസ് എം ടി ടി) ബെന്ഗളൂരു പോലിസ് ഉടന്‍ നടപ്പിലാക്കും.

ഇതോടെ പിഴയടക്കാന്‍ കറന്‍സി രഹിത പദ്ധതി കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറും ബെന്ഗളൂരു.നിലവില്‍ ബ്ലാക്ക്‌ബെറിയുടെ സംവിധാനം ഉപയോഗിച്ചാണ്‌ നഗരത്തില്‍ ട്രാഫിക്‌ നിയമ ലംഘകരില്‍ നിന്നും പിഴ ഈടാക്കുന്നത്.ഓരോ വാഹനവും നടത്തിയ ട്രാഫിക്‌ നിയമ ലംഘനത്തിന്റെ വിശദ വിവരങ്ങള്‍ ലഭിക്കുന്ന ബ്ലാക്ക്‌ ബെറി സംവിധാനം 2007 ലാണ് ബെന്ഗളൂരു പോലിസ് ഉപയോഗിച്ച് തുടങ്ങിയത്.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇതിനു പകരമം ഡെബിറ്റ്-ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വഴി പിഴയടക്കാന്‍ സൌകര്യമുള്ള 650 എസ് എം ടി ടി ടാബ്ലെറ്റുകള്‍ ആണ് പുറത്തിറക്കുക.ട്രാഫിക്‌ ഇന്‍സ്പെക്ടര്‍ മാര്‍ സബ് ഇന്‍സ്പെക്ടര്‍ മാര്‍ അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ മാര്‍ എന്നിവരാണു ടാബ്ലെറ്റുകള്‍ കൈകാര്യം ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts