ബെന്ഗളൂരു: ലാല്‍ ബാഗിലെ സ്വാതന്ത്ര്യദിന പുഷ്പ മേളയിലേക്ക് സന്ദര്‍ശക പ്രവാഹം.കഴിഞ്ഞ കുറെ ദിവസമായി വലിയ തിരക്കാണ് ലാല്‍ ബാഗില്‍,പല ദിവസങ്ങളിലും സന്ദര്‍ശക ക്യു വളരെ നീളുന്നതും കാണാമായിരുന്നു. ലാല്‍ ബാഗിന് മുന്‍പില്‍ പാര്‍ക്കിംഗ് നിരോധനം നിലവില്‍ വന്നതോടെ സ്വന്തം വണ്ടിയുമായി വന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടി,ശാന്തിനഗറിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്തു നടന്നു വരേണ്ട അവസ്ഥയും ആയി.മാത്രമല്ല സമീപ റോഡുകളില്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. പുഷ്പമേളയുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്.ഗ്ലാസ് ഹൌസിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ…
Read MoreYear: 2016
എ.ടി.എം.തട്ടിപ്പ് വിദേശികള്‍ എന്ന് സംശയം.
തിരുവനന്തപുരം : എ ടി എം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍മൂന്ന് വിദേശികളാണെന്ന് നിഗമനം. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. ഇവര്‍ എടിഎം കൌണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ ടിഎമ്മില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച രഹസ്യ പിന്‍ നമ്പര്‍ ചോര്‍ത്തിയാണു പണം തട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നോടെയാണ് അക്കൌണ്ടുകളില്‍നിന്നു പണം…
Read Moreവനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് തോല്‍വി
വനിത ഹോക്കിയില്‍ ബ്രിട്ടനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. ആദ്യ മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തോടെ ബ്രിട്ടനെതിരെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ തകര്‍ത്തത്.തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി ആറു പോയന്റോടെ ബ്രിട്ടനാണ് ഒന്നാമത്. നാളെ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്ത നടന്ന പുരുഷ ഹോക്കിയില്‍ ജര്‍മനിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ഇന്ത്യ തോറ്റിരുന്നു.
Read Moreസ്വാതന്ത്ര്യ ദിന അവധി യാത്ര ; കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 12 ന് ഓരോരോ സ്പെഷൽ കൂടി അനുവദിച്ചു;എറണാകുളത്തേക്ക് മൾട്ടി ആക്സിൽ പരിഗണനയിൽ
ബെംഗളൂരു : സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ച വരുന്നതോടെ അതിന് തൊട്ടുമുമ്പ് ഉള്ള വെള്ളിയാഴ്ച കേരളത്തിലേക്കുള്ള ഒഴുക്ക് കൂടും എന്നത് എല്ലാ വർക്കും അറിയാം;ആദിവസത്തേക്ക് കേരള ആർടിസി രണ്ട് സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ഓരോ സൂപ്പർഫാസ്റ്റ് സർവീസുകൾ ആണ് നടത്തുക . മൈസൂരു റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നും രാത്രി 9.30 ന് കണ്ണൂർ സുപ്പർഫാസ്റ്റും 11.50 ന് കോഴിക്കോട് സൂപ്പർഫാസ്റ്റും പുറപ്പെടും. മാത്രമല്ല എറണാകുളത്തേക്ക് ഒരു മൾട്ടി ആക്‌സിൽ അനുവദിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ബസ് ലഭിക്കുന്നതിനനുസരിച്ച് ഇതിന്റെ സമയവും റൂട്ടും പ്രഖ്യാപിക്കും.…
Read Moreജി.എസ്.ടി. ബിൽ ലോക്സഭയിൽ പാസായി.എ.ഐ.എ.ഡി.എം.കെ വിട്ടു നിന്നു
ന്യൂഡൽഹി: ചരക്കുസേവന നികുതി(ജിഎസ്ടി) ബില്ല് ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ലോക്സഭ ബില്ല് പാസാക്കിയത്. എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. നികുതി ഭീകരതയില്‍നിന്ന് ഭാരതത്തിന് മോചനമായെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പറഞ്ഞു. ജിഎസ്ടി ബില്‍ പാസാവുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വിജയമല്ലെന്നും എല്ലാവരുടേയും വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി, വില വര്‍ദ്ധനക്ക് ഇടയാക്കുമെന്ന കോണ്‍ഗ്രസ് നിലപാട് ബാലിശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പിലാവുന്നതോടെ നികുതി വെട്ടിപ്പും കള്ളപ്പണവും പരിധിവരെ തടയാന്‍ കഴിയുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 122- ഭരണഘടനാ…
Read Moreവിസ്മയിപ്പിക്കാതെ മനമന്ത
“മനമന്ത” എന്ന തെലുഗു വാക്കിന് അർത്ഥം നമ്മൾ എല്ലാവരും എന്നാണ്. അതെ നാലു ജീവിതങ്ങൾ ഒരു ബിന്ദുവിൽ കൂടിച്ചേരുന്ന കഥ. ഒരു “സാഹസ”ത്തിനും മുതിരാതെ ഒരു നല്ല കുടുബ കഥ പറഞ്ഞു പോകുക എന്ന ചന്ദ്രശേഖർ യെലെട്ടിയുടെ ശ്രമം നൂറു ശതമനവും വിജയം കണ്ടു. പാട്ടും ഡാൻസും വയലൻസും സമം ചേർത്തതാണ് ഒരു സാധാരണ ബോക്സ് ഓഫീസ് ഹിറ്റാകുന്ന തെലുഗു ചിത്രം അതിൽ നിന്നു മാറി നടക്കുക എന്നത് ചന്ദ്രശേഖർ യെലട്ടിയെ പോലെ ചിലർക്ക് മാത്രം കഴിയുന്നതാണ്. അദ്ദേഹം അവസാനം ചെയ്ത സാഹസം നൽകിയ…
Read Moreപാകിസ്താനില്‍ ആശുപത്രിയില്‍ സ്ഫോടനം;55 മരണം.
ഇസ്ളാമാബാദ് : തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് സ്ഫോനത്തില്‍ പരിക്കേറ്റു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ് അപകടത്തില്‍ കൂടുതല്‍ ഉള്‍പെട്ടിരിക്കുന്നത്. സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയെന്നും സൂചനയുണ്ട്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും…
Read Moreതൊഴിലാളി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നു കാട്ടി തന്ന് വി കെ സിങ്ങും ഇന്ത്യൻ എംബസ്സിയും ; ചരിത്രത്തിൽ ആദ്യമായി പൂട്ടിപോയ കമ്പനികളിലെ തൊഴിലാളികൾക്ക് കിട്ടാനുള്ള പണം സൗദി രാജാവ് നേരിട്ട് നൽകുന്നു.180 കോടി രൂപ അനുവദിച്ചു .ഇത്രയും വർഷങ്ങളിൽ കാണാത്ത അനുഭാവവുമായി സൗദി.ആനുകൂല്യങ്ങൾ നൽികിയതിനു ശേഷം ഇന്ത്യൻ എംബസിയെ അറിയിക്കുവാൻ രാജാവിന്റെ നിർദ്ദേശം .ഇന്ത്യ ഗവണ്മെന്റിന്റെ നയതന്ത്രത്തിനു നൂറു കയ്യടി.
റിയാദ് : സൗദിയിൽ കമ്പനികൾ പൂട്ടിപോയതിനെ തുടർന്ന് പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത . കേന്ദ്ര സർക്കാരിന്റെയും എംബസ്സിയുടെയും സമയോചിത ഇടപെടലിലൂടെ സൗദി രാജാവ് നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു ആശ്വാസവും അത്ഭുതവും ആയി . വര്ഷങ്ങളായി ഇതുപോലെയും ഇതിലും വലുതുമായ തൊഴിലായി പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ സൗദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ഉണ്ടായതിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി വി കെ സിങ്ങിനും പ്രത്യേക അഭിനന്ദനം നൽകേണ്ടതുണ്ട് .രാഷ്ട്രീയ വ്യത്യാസമില്ലാതെ സൗദിയിലെ പ്രവാസി…
Read Moreഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്
പാകിസ്താന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ഒരു ആണവ യുദ്ധത്തിന് തയ്യാറാണെന്നു സെയ്ദ് സലാഹുദ്ദീന്‍ കാശ്മീര്‍ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്. ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവ് സെയ്ദ് സലാഹുദീനാണ് ഇന്ത്യയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.കാശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കാശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല. Amazon.in Widgets
Read Moreബി.എം.എഫ് പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രവും കളിപ്പാട്ടവും വിതരണം ചെയ്തു.
ബെന്ഗളൂരു: ബെന്ഗളൂരു മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ് ) ട്രസ്റ്റന്റെ ആഭിമുഖ്യത്തില്‍ 2016 അഗ്സറ്റ് 8 നു ബെന്‍സന്‍ ടൌണില്‍ ഉള്ള സൈന്റ്റ് മാര്‍ഗെരറ്റ് ഹൈസ്കൂളില്‍ വച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും കുട്ടികള്‍ക്ക് മിട്ടായി വിതരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ജയശീല ,ബി.എം.എഫ് സെക്രട്ടേറി വി ഉണ്ണികൃഷ്ണന്‍,പ്രസിഡന്റ് സുമോജ് മാത്യു ,ട്രഷറര്‍ ബിജുമോന്‍,ബി.എം.എഫ് ലേഡീസ് വിംഗ് പ്രസിഡന്റ് നളിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Read More