ബ്ലൂംബെര്‍ഗ്: പ്രശസ്ത മൊബൈല്‍ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എന്ന് കമ്പനി അറിയിച്ചു.ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി അറിയിച്ചു.
പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കമ്പനിയായിരുന്നു ബ്ലാക്ക്ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണന മൂല്യം താഴോട്ട് പോവുകയായിരുന്നു.സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്വെയര് നിര്‍മാണത്തിലാണ് ഇനി ബ്ലാക്ക്ബെറി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Related posts
-
ലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷ്ണം
ഷാർജ: സാമൂഹിക മാധ്യമത്തില്‍ പരസ്യംകണ്ട് ലാപ്ടോപ്പ് ഓർഡർ ചെയ്ത മലയാളി യുവാവിന്... -
രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു
വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ്... -
കാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം
ദുബായ്: തമിഴ് നടൻ അജിത്തിന്റെ കാർ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു. താരം പരുക്കുകളില്ലാതെ...