എ കെ ആന്റണിയും കാശ്മീരും

ശ്രീമാൻ.എ .കെ.ആന്റണിക്ക്  ഇപ്പോൾ എത്ര വയസ്സായി ? യുവതലമുറക്ക് വഴിമാറിക്കൊടുക്കാൻ  പറയുമ്പോൾ  അദ്ദേഹം തന്നെ അതിനു  മാതൃക കാണിക്കേണ്ടേ ? പോയ വർഷം  രാജ്യസഭാ സീറ്റു പങ്കു വെച്ചപ്പോൾ കണക്കിലെടുത്തത്  ആന്റണിയുടെയും  പി.ജെ.കുര്യൻറെയും  യുവത്വമാണോ  പാർട്ടിയോടുള്ള പ്രതിബദ്ധതയാണോ ? ഇന്ന് രാജ്യസഭയിൽ  അധ്യക്ഷ പദവിയിലിരുന്നു  കുര്യൻ  എടുക്കുന്ന ഏതെങ്കിലും ഒരു തീരുമാനം  പ്രതിപക്ഷത്തിരിക്കുന്ന സ്വന്തം പാർട്ടിക്കാരെ  സന്തോഷിപ്പിക്കാറുണ്ടോ ?
അത് പോകട്ടെ . ബലൂജിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ  ഉയർത്തിക്കൊണ്ടു പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിപ്പാണ് എനിക്ക് . ആന്റണിയും  നരേന്ദ്രമോദിയെ പിന്താങ്ങുന്നതായി പറഞ്ഞു . ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന  കാലഘട്ടത്തിൽ  അദ്ദേഹത്തിനോ  യു.പി.എ സർക്കാരിനോ ആ ബുദ്ധി തോന്നാഞ്ഞതു എന്തുകൊണ്ടാണ് ? ആക്രമണം ഏറ്റവും നല്ല പ്രതിരോധമാണ് .AK-ANTONY1
കാശ്മീർ പ്രശ്നത്തിൽ  അവിടുത്തെ ജനങ്ങളെ വിശ്വാസത്തിൽ എടുക്കണമെന്ന്  അദ്ദേഹം  പ്രധാനമന്ത്രിയെ ഉപദേശിച്ചല്ലോ ! കാശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും  സൈന്യത്തിനുള്ള അമിതാധികാരം എടുത്തു കളയണമെന്നു  മുഴുവൻ മനുഷ്യാവകാശ സംഘടനകളും അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരം പോലും ആവശ്യപ്പെട്ടിട്ടും   എതിർത്തത് ശ്രീമാൻ. ആന്റണിയാണ് .ആന്റണി മാത്രമാണ് .
സൈന്യം നടത്തിയ  മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ  അവരിൽ ചിലരെ  കോർട്ട് മാർഷൽ ചെയ്തതും ശിക്ഷിച്ചതും  നരേന്ദ്രമോഡി പ്രധാനമന്ത്രി ആയ ശേഷമാണ് . ഒരു പക്ഷെ  എഴുപതു കൊല്ലത്തിനിടയിൽ ആദ്യം. ! സംഘട്ടനങ്ങൾക്കിടയിൽ  ഒരു അദ്ധ്യാപകൻ കൊല്ലപ്പെട്ടതിന്റെ  പേരിൽ കുറ്റസമ്മതം നടത്താനും  ഇപ്പോഴത്തെ ഭരണകക്ഷി ആർജ്ജവം കാണിച്ചു . പെല്ലറ്റ് പ്രയോഗത്തിൽ  ഒട്ടേറെ പേർക്ക് പരിക്കേറ്റതിനു പോലും  അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മുന്നിലും പിന്നിലും നിന്ന് ഏതു നിമിഷവും വരുന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ  ജൈവ സെല്ലുകൾ ഉപയോഗിക്കേണ്ടി വരുമായിരുന്നു  എന്ന ന്യായീകരണമെങ്കിലും കോടതിയിൽ ഉന്നയിച്ചത്  ഈ സർക്കാർ വന്ന ശേഷമാണ് .NARENDRA-MODI
കാശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം . പി.ഡി.പി യുമായി ചേർന്ന് ഭരണം പങ്കിടാനുള്ള ബി.ജെ.പി യുടെ ഉദ്യമം പോലും അതിനു സഹായകമാകുമായിരുന്നു . ഒരേയൊരു  ബുർഹാനുദ്ദീന്റെ പേരിൽ ഒന്നര മാസം അവിടെ സമരം കത്തിച്ചു നിർത്തുന്നത്  പാക്കിസ്ഥാന്റെ കുതന്ത്രങ്ങളാണ് .
യുദ്ധം കൊണ്ടോ  നുഴഞ്ഞു കയറ്റങ്ങൾ കൊണ്ടോ ഭീകര പ്രവർത്തനങ്ങൾ കൊണ്ടോ കാശ്മീർ താഴ്വരയിൽ ശാന്തി കൊണ്ടുവരാൻ ആവില്ല . അതിനു  ആദ്യം വേണ്ടത്  ഇന്ത്യയും പാക്കിസ്ഥാനും  രണ്ടു രാജ്യത്തെയും ഭീകരവാദികളെ സഹായിക്കില്ലെന്ന തീരുമാനമാണ് . ഒപ്പം  ലോകത്തിലെ ഏറ്റവും അശാന്തി നിറഞ്ഞ ,  വംശ വിദ്വേഷങ്ങൾ  കൊണ്ട് നടക്കുന്ന ,  ഏതു നിമിഷവും പട്ടാളം ജനഹിതത്തെ അട്ടിമറിക്കാനിടയുള്ള പാക്കിസ്ഥാനിൽ ലഭിക്കുന്നതിനേക്കാൾ സുരക്ഷിതത്ത്വവും  സംരക്ഷണവും  നീതിയും കിട്ടുക ജനാധിപത്യം നില നിൽക്കുന്ന ഇന്ത്യാരാജ്യത്താണെന്ന  കാശ്മീർ മക്കളുടെ തിരിച്ചറിവാണ് .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us