നഗരത്തിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് വി.ഡി.സതീശൻ 

ബെംഗളൂരു: നഗരത്തിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. സന്ദർശന വിവരം സതീശൻ തന്നെയാണ് തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബെംഗളൂരുവിൽ സന്ദർശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂർണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ മണ്ഡലത്തിൽ സജീവമാകും എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാൻ എംപി എന്നിവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ, ജ‍ർമനിയിലെ ബർലിൻ ചാരിറ്റി…

Read More
Click Here to Follow Us