ഗോരഗുണ്ടേപാളയ മേൽപ്പാല ഗതാഗത നിരോധനം; തുമകുരു റോഡിൽ ഗതാഗതക്കുരുക്ക് വർധിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ തിരക്കേറിയ ഗോരഗുണ്ടെപാളയ മേൽപ്പാലം, ഒരു മാസത്തോളമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഡിസംബർ 25 ന് നടത്തിയ പരിശോധനയിൽ എട്ടാം മൈലിൽ രണ്ട് തുരുമ്പിച്ച കേബിളുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) മേൽപ്പാലം അടച്ചുപൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെയ്ത കനത്ത മഴയുടെ ഫലമായി മേൽപ്പാലത്തിൽ പ്രിസ്ട്രെസ്ഡ് കേബിൾ കണ്ടെത്തിയതായി എൻഎച്ച്എഐ അധികൃതർ പറഞ്ഞിരുന്നു. ഔട്ടർ റിങ് റോഡ് (ഒആർആർ), എട്ടാം മൈൽ ജംക്‌ഷൻ, ഹെസർഘട്ട റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചതായി പീനിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി.…

Read More
Click Here to Follow Us