ബെംഗളൂരു: പാണത്തൂർ വൈദ്യുത ശ്മശാനം ഓഗസ്റ്റ് 12 മുതൽ 15 വരെ ഉള്ള നാല് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടും. അടിയന്തര അറ്റകുറ്റപ്പണികൾക്കായാണ് ശ്മശാനം അടച്ചിടുകയാണെന്ന് ബിബിഎംപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കോവിഡ് സമയത്ത് അമിതമായ ഉപയോഗം കാരണം ശ്മശാനത്തിന്റെ ചിമ്മിനി പൈപ്പ് ലൈൻ തകരാറിലായതായി ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ, ശ്മശാനത്തിൽ ഒരു ദിവസം നാലോ അഞ്ചോ മൃതദേഹങ്ങൾ ആണ് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുവരുന്നത്. അറ്റകുറ്റ പണികൾക്കായി പാണത്തൂർ വൈദ്യുത ശ്മശാനം അടക്കുമ്പോൾ കൽപഹള്ളിയിലെയും കുഡ്ലു ഗേറ്റിലെയും ശ്മശാനം ഉപയോഗിക്കണമെന്ന് ബിബിഎംപി പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
Read More