അങ്കമാലി ഡയറീസ് നായകന്‍ ആന്‍റണി വര്‍ഗ്ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം ജയിലിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീപ് കുര്യന്‍റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ പെപെ എന്ന കഥാപാത്രത്തിനു ശേഷം ആന്റണി നായകനായെത്തുന്ന ചിത്രമാണ് ഇത്. ചെമ്പന്‍ വിനോദ്, വിനയകന്‍ എന്നിവര്‍ക്കൊപ്പം അങ്കമാലി താരം ടീറ്റോ വില്‍സണും…
Read More