ഹൈദരാബാദിനെ തോൽപിച്ച് സീസൺ അവസാനിപിച്ച് പഞ്ചാബ്

sports

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റ് വിജയം. 22 പന്തിൽ 49 റൺസടിച്ച് പുറത്താവാതെ നിന്ന ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റണിന്റെ ബാറ്റിങ്‌ മികവാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ഹൈദരാബാദ് 20 ഓവറിൽ 8 വിക്കറ്റിന് 157 റൺസെടുത്തപ്പോൾ പഞ്ചാബ് കിങ്‌സ് 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി ലക്ഷ്യം കണ്ടു. ഇതോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് ആറാമതെത്തി. സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.

Read More

ഐപിഎൽ 2022: മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും

മുംബൈ : ഐപിഎൽ 2022 സീസണിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിനെ നയിക്കും. മെഗാ ലേലത്തിനു മുൻപ് പഞ്ചാബ് നിലനിർത്തിയ രണ്ട് താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്. 2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) പഞ്ചാബ് കിംഗ്‌സിന്റെ വിജയകരമായ പ്രയാണത്തിന് ബാറ്റർ മായങ്ക് അഗർവാളിനെ നിയമിക്കുന്നത് വിജയിക്കുമെന്ന് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഹെഡ് കോച്ച് അനിൽ കുംബ്ലെ പറഞ്ഞു. 2018 മുതൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് മായങ്ക്, കഴിഞ്ഞ രണ്ട് വർഷമായി നേതൃത്വ ഗ്രൂപ്പിന്റെ ഭാഗമാണ്. അടുത്തിടെ സമാപിച്ച ലേലത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത…

Read More
Click Here to Follow Us