ബെംഗളൂരു : ഗ്രാമപഞ്ചായത്ത് തലത്തിൽ വിവാഹ രജിസ്ട്രേഷൻ അതോറിറ്റിയായി പഞ്ചായത്ത് വികസന ഓഫീസർമാരെ (പിഡിഒ) നിയമിച്ച് സംസ്ഥാന സർക്കാർ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഗ്രാമപഞ്ചായത്തുകൾ ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റർ ചെയ്യും. 2022-23 ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നൽകിയ വാഗ്ദാനമായിരുന്നു ഇത്. ജനന മരണങ്ങൾ രജിസ്റ്റർ ചെയ്യാൻ പിഡിഒമാർക്ക് നേരത്തെ അധികാരം നൽകിയിരുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി (റൂറൽ ഡെവലപ്‌മെന്റ് & പഞ്ചായത്ത് രാജ്) എൽ കെ അതീഖ് പറഞ്ഞു.
Read More