ബെംഗളൂരു : 2024-25 ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലസീതാരാമനെ കണ്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിലവിലുള്ള സംവിധാനം അനുസരിച്ച്, ജിഎസ്ടി നഷ്ടപരിഹാര കാലാവധി 2022 മാർച്ചിൽ അവസാനിക്കും. എന്നാൽ, കോവിഡ് -19 പാൻഡെമിക് മൂലം സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തിന്റെ ഭാരം ലഘൂകരിക്കാൻ കേന്ദ്രം നഷ്ടപരിഹാര കാലാവധി നീട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അഭ്യർത്ഥനയോട് ധനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് യോഗത്തിൽ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബാങ്ക് വായ്പ ലഭിക്കുന്നതിന് വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോം)…
Read MoreTag: Nirmala Sitaraman
ഇന്ത്യ-ചൈന അതിർത്തിയിൽ ദോക് ലാം പോലെയുള്ള സംഘർഷ സാധ്യത ഉടലെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ.
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ദോക് ലാം പോലെയുള്ള സംഘർഷ സാധ്യത ഉടലെടുക്കുമെന്ന ആശങ്ക വേണ്ടെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ നയിക്കാതിരിക്കാനുള്ള എല്ലാം മുൻകരുതലുകളും സേന സ്വീകരിച്ചിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വ്യത്യസ്ത തലത്തിലുള്ള 20 മീറ്റിംഗുകളാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലും, ഫ്ലാഗ് ഓഫീസർമാരുടെ തലത്തിലും വ്യത്യസ്തമായ ചർച്ചകൾ നടത്തും. ഇന്ത്യ നിരന്തരം വിവിധ തലങ്ങളിലേക്ക് മുന്നേറുകയാണെന്നും അവർ പറഞ്ഞു.
Read More