ബെംഗളൂരു : വിനോഭ നഗറിലെ വീട്ടിൽ നിന്ന് മകളോടൊപ്പം 19 കാരനായ കാമുകനെ കണ്ടെത്തിയതിൽ പ്രകോപിതനായ പിതാവ് കാമുകനെ കൊലപ്പെടുത്തി. പ്രതിയെ ബെംഗളൂരു സിറ്റി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.ഓട്ടോറിക്ഷ ഡ്രൈവറായ നാരായൺ (46 ) അറസ്റ്റിലായത്. സ്‌കൂൾ വിട്ടുപോയ നാരായണന്റെ മകൾ അയൽവാസിയായ നിവേശ് കുമാറുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതറിഞ്ഞ നാരായണൻ ഈ ബന്ധത്തെ എതിർത്തിരുന്നു. കുറ്റകൃത്യം നടന്ന ദിവസം നാരായണൻ അതിരാവിലെ ജോലിക്ക് പോയെന്നും നിവേശ് കാമുകിയെ കാണാൻ വീട്ടിലെത്തിയെന്നും പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയ നാരായൺ നിവേശിനെ…
Read More