സന്തോഷ് പണ്ഡിറ്റ് മലയാളിയല്ല ? അവതാരകന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി താരം 

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിക്കുകയും പിന്നീട് ഏറെ ചിരിക്കുകയും ചെയ്‌ത താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് സന്തോഷ്. ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റിനെ പരിഹാസിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും മലയാളികൾ കണ്ടിരുന്നു. അന്നും ഒറ്റയ്ക്ക് നിന്ന് പോരാടി മുടക്ക് മുതലും ഇരട്ടിയും സന്തോഷ് പണ്ഡിറ്റ് സമ്പാദിച്ചു. തന്നെ പരിഹസിക്കാൻ ആര് ശ്രമിച്ചാലും വ്യക്തവും കൃത്യവുമായ മറുപടി നൽകിയെ സന്തോഷ് പണ്ഡിറ്റ് മടങ്ങാറുണ്ട്. കൃഷ്ണനും…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ 

കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…

Read More

കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളുരു: ബെളഗാവിയിലുണ്ടായ കാർ അപകടത്തിൽ ആലപ്പുഴ ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ സ്വദേശി ബ്ലസൻ അലക്സ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. പൂനെയിൽ ഐടി ജീവനക്കാരനായ ബ്ലസൻ നാസിക്കിലായിരുന്നു താമസം. അവിടെ തന്നെ താമസക്കാരായ കല്ലുവിള കണ്ടുതറയിൽ കെപി ജോസ്, ഭാര്യ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബ്ലസൻ നാട്ടിലേക്ക് പുറപ്പെട്ടത്.

Read More

കാണാതായ മലയാളി അഭിഭാഷക ബെംഗളുരുവിൽ സുരക്ഷിതയെന്ന് ബന്ധുക്കൾ 

ബെംഗളുരു: ദിവസങ്ങൾക്ക്‌ മുൻപ് കാണാതായ ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം. ബെംഗളുരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന് കുടുംബം അറിയിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ കഴിഞ്ഞ 9 മുതൽ ആണ് കാണാതായത്. ബന്ധുക്കൾക്ക്‌ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകുകയായിരുന്നു. ജോലിയിലെ മാനസിക സമ്മർദ്ദം മൂലമാണ് ഷീജ മാറി നിന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല.

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.

Read More

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുപകരം പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; വ്യത്യസ്ത പ്രതിഷേധവുമായി മലയാളി

ബെംഗളൂരു : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുപകരം പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി തൃശ്ശൂർ സ്വദേശിനസീർ. കഴിഞ്ഞ ദിവസം ശിവാജിനഗർ ബസ്‌സ്റ്റാൻഡിന് സമീപം റോഡരികിൽ കിടന്നു പാട്ടുപാടിയാണ് ഇയാൾ പ്രതിഷേധിച്ചത്. വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ സിനിമാ ഗാനങ്ങളാണ് ആലപിച്ചത്. ഇതോടൊപ്പം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് ഭീമഹർജി നൽകാൻ ഒപ്പുശേഖരണവും നടത്തി. വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തി പൊതുജനശ്രദ്ധനേടിയ ഗിന്നസ് താരമായ തൃശ്ശൂർ നസീർ ബെംഗളൂരുവിലെ പ്രതിഷേധം കഴിഞ്ഞാൽ ഡൽഹിയിലെത്തി അവിടെയും സമാനരീതിയിൽ പ്രതിഷേധം…

Read More

കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് ; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങളും കണ്ടെടുത്തു. ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ്…

Read More

മലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു 

ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.  

Read More