കണ്ണൂർ-യശ്വന്ത്​പൂർ ട്രെയിൻ അപകടം ; കുടുങ്ങിയ യാത്രക്കാർക്കായി നഗരത്തിലേക്ക് ബസ്സുകൾ​ ഏർപ്പെടുത്തി

ബെംഗളൂരു : കണ്ണൂരിൽനിന്ന്​ ബെംഗളൂരുവിലേക്ക് വ്യാഴാഴ്​ച വൈകീട്ട്​​ പുറപ്പെട്ട കണ്ണൂർ-യശ്വന്ത്​പൂർ സ്​പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ വെള്ളിയാഴ്​ച പുലർച്ചെ 3.45ഒാടെ​ അപകടത്തിൽപെട്ടു​. സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്​റ്റേറഷനുകൾക്കിടയിലാണ് അപകടം സംഭവിച്ചത്.2,348 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത് മണിക്കൂറോളം കുടുങ്ങിയ യാത്രക്കാർക്കായി ഇപ്പോൾ 15 ബസുകൾ ഏർപെടുത്തിയിരിക്കുയാണ് റെയിൽവെ. രാവിലെ ഒമ്പതോടെയാണ്​ മുഴുവൻ യാത്രക്കാരെയും തോപ്പൂരിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ കൊണ്ട് പോയിത്.അപകടസ്​ഥലത്ത്​ അഞ്ചു ബസുകളുടെ സേവനവും കൂടി റെയിൽവേ ഏർപ്പെടുത്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്​. വിവരങ്ങളറിയാൻ 04344 222603 (​ഹൊസൂർ), 080 22156554 (ബംഗളൂരു), 04342 232111…

Read More
Click Here to Follow Us