ബെംഗളൂരു: ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡ് ബ്ലാക്ക് ടോപ്പ് ചെയ്യുന്നു. റോഡിലെ നിരവധി ചെറുതും വലുതുമായ കുഴികൾ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മഴക്കാലം കഴിയുന്നതോടെ റോഡിന് പുതിയ ഒരു മുഖം ലഭിക്കുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. നഗരത്തിന്റെ കിഴക്കൻ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു ബദൽ റോഡായി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് ഉണ്ടാക്കിയത്. എന്നാൽ റോഡ് ഇപ്പോൾ നിലവിൽ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നന്നാക്കാനുള്ള ജോലികൾ ബുധനാഴ്ച ആരംഭിച്ചതായും നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ബിബിഎംപിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
Read More