ന്യൂഡൽഹി : കൊടും വേനലിൽ രാജ്യതലസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ വേറിട്ട വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. 48 കാരനായ മഹേന്ദ്ര കുമാര്‍ ഓട്ടോ റിക്ഷയുടെ മേല്‍ക്കൂരയില്‍ വിവിധയിനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളുമായി വലിയൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്. കുമാറിന്റെ ഓട്ടോറിക്ഷയില്‍ 20 ലധികം ഇനം ചെടികളും പൂക്കളുമുണ്ട്. അതില്‍ ചീര, തക്കാളി, തുടങ്ങിയ വിളകള്‍ പോലും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷനേടുക മാത്രമല്ല ഇതുകൊണ്ട് ഗുണം, സൂര്യാഘാതം കുറക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ്…
Read More