ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകളിലെ ഫീസ് വർധിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാരും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും തമ്മിൽ സമവായ ധാരണയിലെത്തിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സി എൻ അശ്വത് നാരായൺ സെപ്റ്റംബർ 29 ബുധനാഴ്ച പറഞ്ഞു. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എടുത്തത്. എഞ്ചിനീയറിംഗ് കോളേജുകളിൽ ഈ വർഷം സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ ഫീസ് യഥാക്രമം 65,340 രൂപ, 58,806 രൂപ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ലാബുകളിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. ‘വിവിധ ഫീസുകൾ‘, ‘നൈപുണ്യ ഫീസ്‘ തുടങ്ങിയ ഫീസിനങ്ങളിൽ പരമാവധി 20,000 രൂപ വരെയെ ഈടാക്കാനാകു…
Read More