ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ നിരക്ക് നേരിയ തോതില്‍ കുറച്ചു. 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് കുറച്ചത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്. ബുധനാഴ്ച ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇതനുസരിച്ചാണ് പലിശ നിരക്ക് 8.55 ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും…
Read More