ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദമ്പതികൾ 500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകിയതിന് അറസ്റ്റിലായി. പഞ്ചാബ് സ്വദേശികളായ മുകേഷും റൂഹി ഉപ്പലും ആണ് അറസ്റ്റിലായത്. ദാസറഹള്ളിയിലെ ശ്രീ ദിവ്യ ജ്യോതിഎജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പീനിയയിലെ ഉപ്പൽ ടവറിൽ ഐടിഐ നടത്തിവരികയാണ് ഇവർ. വ്യാഴാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഇവരുടെ വീട്, ഓഫീസുകൾ, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ റെയ്ഡ് ചെയ്തു. റെയ്ഡിൽ മൂന്ന് സർവകലാശാലകളിലെ വ്യാജ മാർക്ക് കാർഡുകളുടെ 200 ഫോട്ടോകോപ്പികളും ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ രേഖകളും…
Read More