തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് ക്ലസ്റ്റര്‍ കൂടി. തിരുവനന്തപുരം ഫാര്‍മസി കോളേജിലാണ് പുതിയ കൊവിഡ് ക്ലസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജില്‍. ഇത് വരെ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തനംതിട്ടയില്‍ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപരും ഫാര്‍മസി കോളേജില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലാണ് ക്ലസ്റ്റര്‍. സമ്പര്‍ക്ക…
Read More